ഇടുക്കി: ഇടുക്കി ജില്ലയില്‍ ഇടുക്കിയില്‍ സ്ഥിതി ഗുരുതരമെന്ന് വൈദ്യതി മന്ത്രി എം.എം മണി. ജില്ലയില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ ജില്ലാ ഭരണകൂടം തീരിമാനിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി അടിയന്തിര യോഗം നടന്നു കൊണ്ടിരിക്കുകയാണ്. ഇ.എസ് ബിജിമോള്‍ എം.എല്‍.എ നിരീക്ഷണത്തിലാണെന്നും ഇടുക്കി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയതായും മന്ത്രി പറഞ്ഞു.
ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇവരെ മൂന്ന് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ആശങ്ക തുടരുകയാണ്. പച്ചക്കറി, പലവ്യഞ്ജന കടകള്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 5 മണി വരെയാക്കി. കൂടുതല്‍ കേസുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ അറിയിച്ചു.