ഇടുക്കിയില്‍ വീടിന് തീ പിടിച്ച്‌ രണ്ടു പേര്‍ മരിച്ചു

ഇടുക്കി | ജില്ലയിലെ പുറ്റടിയില്‍ വീടിന് തീപ്പിടിച്ച്‌ ഭാര്യയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ചു.

പുറ്റടി സ്വദേശികളായ രവീന്ദ്രന്‍ (50), ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. നാട്ടുകാര്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമന വിഭാഗമെത്തി തീയണച്ചെങ്കിലും വീട് കത്തിയമര്‍ന്നിരുന്നു.

Related posts

Leave a Comment