ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍

ചെറുതോണി: ഇടുക്കിയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി.

കരുനാഗപ്പള്ളി സ്വദേശി അബ്ദുള്‍ സലാമിനെ (46)യാണ് ചെറുതോണി പാറേമാവിലെ വാടക വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

രക്തം ഛര്‍ദ്ദിച്ച്‌ കസേരയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രി 10 മണിയോടെ വീട്ടുടമയാണ് മൃതദേഹം കണ്ടെത്തിയത്.

വീട്ടുകാര്‍ ഫോണ്‍വിളിച്ചിട്ട് എടുക്കാതെ വന്നതോടെ വീട്ടുടമയെ ബന്ധപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് വീട്ടുടമ വന്നുനോക്കുമ്ബോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
20 ദിവസം മുന്‍പാണ് ഇടുക്കിയിലേക്ക് സ്ഥലംമാറിയെത്തിയത്. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

Leave a Comment