ഇടുക്കിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് യുവതി മരിച്ചു; ഭര്‍ത്താവ്‌ തലനാരിഴയ്‌ക്ക്‌ രക്ഷപ്പെട്ടു

മൂന്നാര്‍ > ഇടുക്കി ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുമ്ബോള്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു.

കുമാര്‍ ഉടന്‍ തന്നെ ബൈക്ക് തിരിക്കാന്‍ ശ്രമിച്ചെങ്കിലും റോഡില്‍ മറിഞ്ഞുവീണു. ഇതിനിടെ ഇരുവര്‍ക്കും അടുത്തെത്തിയ കാട്ടാന വിജിയെ ചവിട്ടുകയായിരുന്നു. കുമാര്‍ ഓടി മാറിയതിനാല്‍ ആനയുടെ ആക്രമണത്തില്‍നിന്നു രക്ഷപെട്ടു.

Related posts

Leave a Comment