ഇടുക്കി: പതിവായി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ച രണ്ട് യുവാക്കള്‍ക്കെതിരെ ഇടുക്കി പോലീസ് കേസെടുത്തു. ചെറുതോണി മണിയാറന്‍ കുടി സ്വദേശി നിധിന്, തടിയമ്ബാട് സ്വദേശി ആല്‍ബര്‍ട്ട് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് കോടതിക്ക് കൈമാറി. നിരോധിത അശ്ലീല സൈറ്റുകളില്‍ ഇവര്‍ പതിവായി സന്ദര്‍ശനം നടത്തുന്നത്
കഴിഞ്ഞ കുറേ നാളുകളായി സൈബര്‍ സെല്‍ നിരീക്ഷിച്ചു വരികയായിരുന്നു.
പിടിച്ചെടുത്ത ഇവരുടെ മൊബൈലുകള്‍ കൂടുതല്‍ പരിശോധനകള്‍ക്കായ് അയയ്ക്കും. സന്ദര്‍ശിച്ച സൈറ്റുകളില്‍ നിന്നും, ഇവര്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ കാണുകയോ ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ പോക്സോ ചാര്‍ജ് ചെയ്യുമെന്നും സൂചനയുണ്ട്.