ഇടതിന്​ ആശ്വാസമായി കേളുവിന്‍െറ രണ്ടാമൂഴം

മാ​ന​ന്ത​വാ​ടി: ജ​ന​കീ​യ​ത​യും വി​ക​സ​ന നേ​ട്ട​ങ്ങ​ളും കൈ​മു​ത​ലാ​ക്കി മു​ന്‍ മ​ന്ത്രി​യാ​യ എ​തി​രാ​ളി​യെ ര​ണ്ടാം അ​ങ്ക​ത്തി​ലും പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ ഒ.​ആ​ര്‍. കേ​ളു ജി​ല്ല​യി​​ല്‍ എ​ല്‍.​ഡി.​എ​ഫി​െന്‍റ അ​ഭി​മാ​ന​മാ​യി. ക​ല്‍​പ​റ്റ കൈ​വി​ടു​ക​യും സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ പ​രാ​ജ​യം ആ​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്​​ത ഇ​ട​തു​മു​ന്ന​ണി​ക്ക്​ വ​യ​നാ​ട്ടി​ലെ ഏ​ക എം.​എ​ല്‍.​എ​യാ​യി മാ​റി ആ​ശ്വാ​സം പ​ക​രാ​ന്‍ സി​റ്റി​ങ്​ എം.​എ​ല്‍.​എ​ക്കാ​യി.

കൈ​വി​ട്ട മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി മു​ന്‍ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി​യെ യു.​ഡി.​എ​ഫ് മ​ത്സ​രി​പ്പി​ച്ച​തോ​ടെ അ​ങ്കം മു​റു​കി​യി​രു​ന്നു. എ​ന്‍.​ഡി.​എ സ്ഥാ​നാ​ര്‍​ഥി മു​കു​ന്ദ​ന്‍ പ​ള്ളി​യ​റ​യും ബ​ബി​ത ശ്രീ​നു (എ​സ്.​ഡി.​പി.​ഐ), വി​ജ​യ ചേ​ലൂ​ര്‍ (ബ​ഹു​ജ​ന്‍ സ​മാ​ജ് പാ​ര്‍ട്ടി) എ​ന്നി​വ​രും മ​ത്സ​ര രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഫ​ലം പ്ര​വ​ച​നാ​തീ​ത​മാ​ക്കി​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന നേ​ട്ട​ങ്ങ​ളും സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ പ​ദ്ധ​തി​ക​ളു​മെ​ല്ലാം ഉ​യ​ര്‍​ത്തി​യു​ള്ള ചി​ട്ട​യാ​യ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്ക്​ ഒ.​ആ​ര്‍. കേ​ളു​വി​നെ ന​യി​ക്കു​ക​യാ​യി​രു​ന്നു. ത​നി​ക്കെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഉ​യ​ര്‍​ന്ന ആ​രോ​പ​ണ​ങ്ങ​ളെ വ​ള​രെ പ​ക്വ​ത​യോ​െ​ട കൈ​കാ​ര്യം ചെ​യ്യാ​ന്‍ എം.​എ​ല്‍.​എ​ക്കാ​യ​തും എ​തി​രാ​ളി​ക​ളു​ടെ വി​മ​ര്‍​ശ​ന​ങ്ങ​ളു​ടെ മു​ന​യൊ​ടി​ച്ചു.

രാ​ഹു​ല്‍ ഗാ​ന്ധി എം.​പി മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ട്​ ത​വ​ണ ശ​ക്ത​മാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ങ്കി​ലും അ​ത്​ വോ​ട്ടി​ല്‍ പ്ര​തി​ഫ​ലി​ക്കാ​തി​രു​ന്ന​തും എ​ല്‍.​ഡി.​എ​ഫി​െന്‍റ വി​ജ​യ​ത്തി​ള​ക്കം വ​ര്‍​ധി​പ്പി​ക്കു​ന്നു. രാ​ഹു​ല്‍ ​പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ വെ​ള്ള​മു​ണ്ട​യി​ല്‍ യു.​ഡി.​എ​ഫ്​ മൂ​വാ​യി​രം വോ​ട്ടി​െന്‍റ ലീ​ഡ്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും 297 വോ​ട്ടി​െന്‍റ മേ​ല്‍​കൈ​യാ​ണ്​ ല​ഭി​ച്ച​ത്.

യു.​ഡി.​എ​ഫ് ശ​ക്തി​കേ​ന്ദ്ര​മാ​യ മാ​ന​ന്ത​വാ​ടി​യി​ല്‍ ഇ​ത്ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ​ന്‍ അ​ടി​യൊ​ഴു​ക്ക് ന​ട​ന്ന​താ​യും വോ​ട്ടു​നി​ല സൂ​ചി​പ്പി​ക്കു​ന്നു. മു​ന്ന​ണി 2000ത്തോ​ളം ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ച ത​വി​ഞ്ഞാ​ലി​ല്‍ 311 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്. എ​ട​വ​ക​യി​ല്‍ 1000 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ത്ത് എ​ല്‍.​ഡി.​എ​ഫ് 1242 ലീ​ഡ് നേ​ടി ഞെ​ട്ടി​ച്ചു. വെ​ള്ള​മു​ണ്ട​യി​ലും പ​ന​മ​ര​ത്തും മൂ​വാ​യി​രം വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷം ക​ണ​ക്കാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും യ​ഥാ​ക്ര​മം 297ഉം 1179​ഉം ലീ​ഡ്​ മാ​ത്ര​മാ​ണ് നേ​ടാ​നാ​യ​ത്. ആ​യി​രം വോ​ട്ടി​െന്‍റ ലീ​ഡ് മാ​ന​ന്ത​വാ​ടി​യി​ല്‍ പ്ര​തീ​ക്ഷി​ച്ച എ​ല്‍.​ഡി.​എ​ഫി​നെ ഞെ​ട്ടി​ച്ച്‌ 3199 വോ​ട്ട്​ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.

തി​രു​നെ​ല്ലി​യി​ല്‍ 4891ഉം ​തൊ​ണ്ട​ര്‍​നാ​ട് 881ഉം ​വോ​ട്ട്​ ഭൂ​രി​പ​ക്ഷം എ​ല്‍.​ഡി.​എ​ഫ് നേ​ടി. കേ​ളു​വി​െന്‍റ വ്യ​ക്തി​പ്ര​ഭാ​വ​വും വി​ക​സ​നം പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യ​തും ഇ​ട​തി​ന് തു​ണ​യാ​യി. ക്രി​സ്ത്യ​ന്‍-​മു​സ്​​ലിം മേ​ഖ​ല​ക​ളി​ലും കേ​ളു​വി​ന് വ്യ​ക്ത​മാ​യ പി​ന്തു​ണ ല​ഭി​ച്ച​താ​യി ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ബി.​ജെ.​പി​യു​ടെ വോ​ട്ട് ചോ​ര്‍​ച്ച​യും എ​ല്‍.​ഡി.​എ​ഫി​ന് ഗു​ണം ചെ​യ്ത​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. ആ​ദി​വാ​സി, തോ​ട്ടം മേ​ഖ​ല​ക​ളും കേ​ളു​വി​നെ തു​ണ​ച്ചു.

പൊ​തു​വെ, യു.​ഡി.​എ​ഫ് മ​ണ്ഡ​ല​മാ​യ മാ​ന​ന്ത​വാ​ടി​യി​ല്‍ ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് മു​മ്ബ്​​ എ​ല്‍.​ഡി.​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത്. 2006ല്‍ ​കെ.​സി. കു​ഞ്ഞി​രാ​മ​ന്‍ 15,115 വോ​ട്ടി​ന് വി​ജ​യി​ച്ചു. 2011ല്‍ ​യു.​ഡി.​എ​ഫി​ലെ പി.​കെ. ജ​യ​ല​ക്ഷ്മി​യോ​ട് 12,734 വോ​ട്ടി​ന് തോ​റ്റു. 2016ല്‍ ​ജ​യ​ല​ക്ഷ്മി​യെ 1,307 വോ​ട്ടി​നാ​ണ് കേ​ളു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ള്‍ 9282 വോ​ട്ടി​െന്‍റ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ര​ണ്ടാ​മൂ​ഴം. 2019​െ​ല ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഹു​ല്‍ ത​രം​ഗ​ത്തി​ല്‍ യു.​ഡി.​എ​ഫ് 93237 വോ​ട്ടും എ​ല്‍.​ഡി.​എ​ഫും എ​ന്‍.​ഡി.​എ​യും യ​ഥാ​ക്ര​മം 38606, 13916 വോ​ട്ടു​മാ​ണ്​ നേ​ടി​യ​ത്. എ​ന്നാ​ല്‍, 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍.​ഡി.​എ​ഫ് 68489 വോ​ട്ട്​ നേ​ടി മു​ന്നി​ലെ​ത്തി. യു.​ഡി.​എ​ഫ് 64,733ഉം ​എ​ന്‍.​ഡി.​എ 18,960ഉം ​വോ​ട്ടാ​ണ്​ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഒ.​ആ​ര്‍. കേ​ളു ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി (​എ.​കെ.​എ​സ്‌) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റും സി.​പി.​എം വ​യ​നാ​ട്‌ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. 10 വ​ര്‍​ഷം തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍​റും അ​ഞ്ചു​വ​ര്‍​ഷം മെം​ബ​റു​മാ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​മാ​യും സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു. ഡി.​വൈ.​എ​ഫ്‌.​ഐ​യി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‌ തു​ട​ക്കം. 30 വ​ര്‍​ഷ​മാ​യി രാ​ഷ്‌​ട്രീ​യ​ത്തി​ല്‍ സ​ജീ​വം. കാ​ട്ടി​ക്കു​ളം ഓ​ല​ഞ്ചേ​രി രാ​മ​െന്‍റ​യും പ​രേ​ത​യാ​യ അ​മ്മു​വി​െന്‍റ​യും മ​ക​നാ​ണ്. ഭാ​ര്യ: പി.​കെ. ശാ​ന്ത. മ​ക്ക​ള്‍: മി​ഥു​ന, ഭാ​വ​ന.

Related posts

Leave a Comment