കഴിഞ്ഞ ദിവസമാണ് ബാലതാരം മീനാക്ഷി ഒരു കുഞ്ഞിന്റെ ചികിത്സക്കായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടത്. സിനിമാമേഖലയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനുവേണ്ടായാണ് താരം സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് നിരവധി പേരാണ് സഹായവുമായി രംഗത്തെത്തിയത്. അതിനിടെ ചിലര്‍ മീനാക്ഷിയെ ആക്ഷേപിച്ചുകൊണ്ട് കമന്റുകളിട്ടു. അത്തരത്തില്‍ ഒരാള്‍ക്ക് മീനാക്ഷി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ജനങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കാനുള്ള തൊലിക്കട്ടി അപാരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’.
ഇതിന് അതേ നാണയത്തില്‍ തന്നെയാണ് മീനാക്ഷി മറുപടി നല്‍കിയത്. ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.’- മീനാക്ഷി തിരിച്ചടിച്ചു.
കുട്ടിത്താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. അതിനിടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണമായെന്ന് വ്യക്തമാക്കിക്കൊണ്ട് മീനാക്ഷി കുറിപ്പിട്ടു. ഞാനൊരു കുഞ്ഞിന്‍്റെ ചികിത്സയുടെ കാര്യം ശ്രദ്ധയില്‍ പെടുത്തിയിരുന്നു.. ആവശ്യമുള്ള പൈസ ആയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.. അതു കൊണ്ട് ഞാന്‍ പറഞ്ഞത് പ്രകാരം.., ഇനി പൈസ അയക്കേണ്ടതില്ല … ( അത് കൊണ്ട് കൂടി മുന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു ) ഈ കാര്യത്തില്‍ ഒത്തു ചേര്‍ന്ന എല്ലാവര്‍ക്കും എന്‍്റെ ഹൃദയം നിറഞ്ഞ നന്ദി …
കുഞ്ഞ് ഇപ്പഴും ചികിത്സയില്‍ തന്നെയാണ് ടെസ്റ്റുകളും മറ്റും നടക്കുന്നു.. കാര്യമായ വിത്യാസങ്ങളൊന്നുമില്ല എന്നു പറയേണ്ടിരിക്കുന്നു… എല്ലാവരും പ്രാര്‍ത്ഥിക്കുമല്ലോ- താരം കുറിച്ചു.