ഇടുക്കി: മന്ത്രിസഭയില്‍ നിന്നും കെകെ ശൈലജയെ തഴഞ്ഞ വിഷയത്തില്‍ പ്രതികരണവുമായി യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്യാം രാജ്. ചരിത്രം ആവര്‍ത്തിക്കപ്പെടുകയാണ്. ഇഎംഎസിന് മുകളില്‍ ഗൗരിയമ്മ പറക്കില്ല, പിണറായിക്ക് മുകളില്‍ ശൈലജയും പറക്കില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് ശ്യാംരാജ് പറഞ്ഞു.
പാര്‍ട്ടിയുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് തീര്‍ച്ചയായു അവര്‍ തന്നെയാണ്. എന്നിരിയ്ക്കിലും, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയതാണെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയായിക്കൂടി പുതിയ ആളെ പരിഗണിച്ചുകൂടായെന്ന സാധാരണക്കാരന്റെ സംശയം ബാക്കിയാകുകയാണ്. ശ്യാംരാജ് കുറിച്ചു.
റെക്കോര്‍ഡ് പൂരിപക്ഷത്തില്‍ ജയിച്ച കെകെ ശൈലജയെ മന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും പരിഗണിക്കും എന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ടേം വ്യവസ്ഥകള്‍ ഒരാള്‍ക്കുവേണ്ടി മാറ്റിവെയ്ക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് സംസ്ഥാന കമ്മിറ്റി ശൈലജയ്ക്ക് മന്ത്രി സ്ഥാനം നിരാകരിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ ഏഴ് അംഗങ്ങള്‍ ഒഴികെ എല്ലാവരും ശൈലജയെ മന്ത്രിയായി പരിഗണിക്കുന്നത് എതിര്‍ത്തു.
കെകെ ശൈലജയെ മന്ത്രി സ്ഥാനത്തേയ്ക്ക് വീണ്ടും പരിഗണിക്കാത്തതില്‍ സിപിഎം കേന്ദ്ര നേതൃത്വം വിയോജിപ്പ് അറിയിച്ചു. പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം ബൃന്ദാ കരാട്ട് എന്നിവര്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തുവന്നു.