ആ ഒന്നിനെ സൂക്ഷിക്കണം; ഇന്ത്യയില്‍ കണ്ടുവരുന്ന 3 കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ച്‌ ബ്രിടീഷ് ആരോഗ്യ വിദഗ്ധര്‍

ലണ്ടന്‍: ( 07.05.2021) ഇന്ത്യയില്‍ കണ്ടുവരുന്ന മൂന്ന് കോവിഡ് 19 വേരിയന്റുകളില്‍ ഒന്നിനെക്കുറിച്ച്‌ ആശങ്ക പ്രകടിപ്പിച്ച്‌ ബ്രിടീഷ് ആരോഗ്യ വിദഗ്ധര്‍. കഴിഞ്ഞ മാസം മുതല്‍ നിരീക്ഷിച്ചുവരുന്ന കോവിഡ് വകഭേദങ്ങളില്‍ ഒന്നിനെക്കുറിച്ചാണ് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയത്. ബി.1.617.2 എന്ന വകഭേദം മറ്റു വേരിയന്റുകളേക്കാള്‍ വേഗത്തില്‍ പടരുന്നതാണെന്നാണ് പബ്ലിക് ഹെല്‍ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്‌ഇ) കണ്ടെത്തല്‍. ഇന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങള്‍ക്കെതിരെ വാക്‌സിനുകള്‍ ഫലപ്രദമാകുമെന്നതിന് തെളിവില്ലെന്നും റിപോര്‍ടില്‍ ചൂണ്ടിക്കാട്ടുന്നു. മ്യൂട്ടേഷന്‍ സംഭവിച്ച്‌ പുതിയ വകഭേദങ്ങളായി മാറുന്നത് വൈറസുകളുടെ സവിശേഷതയാണ്. ഇവയില്‍ പലതും അപ്രധാനമാണെങ്കിലും ചിലത് പ്രതിരോധിക്കാന്‍ പ്രയാസമുള്ളതാണ്. രാജ്യത്തെ രണ്ടാം തരംഗത്തില്‍ രോഗവ്യാപനം കൂടാന്‍ കാരണം ഈ ഇന്ത്യന്‍ വേരിയന്റ് ആണെന്നാണ് കരുതുന്നത്.


ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷം അവസാനം കണ്ടെത്തിയ കെന്റ് എന്ന വകഭേദത്തെ പോലെ വ്യാപിക്കുന്നതാണ് B.1.617.2 വേരിയന്റ് എന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഇതാണ് ഇംഗ്ലണ്ടില്‍ രണ്ടാം തരംഗത്തിന് കാരണമായതെന്നാണ് കരുതുന്നത്.

Related posts

Leave a Comment