രണ്ടര വര്‍ഷം മുമ്പ് ഡിപ്രഷനിലൂടെ കടന്നു പോയെന്നും ആ അവസ്ഥ വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്നും നടി മേഘ്ന വിന്‍സെന്റ്. യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ഡിപ്രഷന്‍ എങ്ങനെയാണു മറികടന്നതെന്നും ഇത്രയേറെ പ്രശ്നങ്ങള്‍ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാന്‍ സാധിക്കുന്നതുമെന്ന ചോദ്യത്തോടാണു മേഘ്ന പ്രതികരിച്ചത്. ”ആ അവസ്ഥ എന്താണെന്ന് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ല. മുഴുവന്‍ സമയവും ഒരു ബെഡ്ഷീറ്റിനുള്ളില്‍ ഇരിക്കുകയായിരുന്നു.
എനിക്ക് ആരെയും ഫെയ്സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ അതില്‍നിന്നു പുറത്തു വരാന്‍ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവര്‍ക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്” – മേഘ്ന പറഞ്ഞു.
ഡിപ്രഷന്‍ എങ്ങനെയാണു മറികടന്നു വന്നതെന്ന് ഒരു വിഡിയോ ആയി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വൈകാതെ അതു ചെയ്യുമെന്നും മേഘ്ന പറയുന്നു.