ആർ. ബാലകൃഷ്ണപിള്ളയുടെ ഒസ്യത്തിനെ ചൊല്ലി കുടുംബാംഗങ്ങൾക്കിടയിൽ ഭിന്നത. കെബി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹൻദാസ് ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി. ബാലകൃഷ്ണപിള്ളിയുടെ വിൽപ്പത്രത്തിൽ ക്രമക്കേട് നടന്നെന്നാണ് ആക്ഷേപമെന്നാണ് സൂചന.
ഗണേഷ് കുമാറിനെതിരെയാണ് സഹോദരി ഒസ്യത്ത് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. എന്നാൽ ഇത് സംബന്ധിച്ച് പരാതിയൊന്നും നൽകിയിട്ടില്ല. അതേസമയം, തനിക്ക് മന്ത്രിസ്ഥാനം രണ്ടാം ടേമിൽ ലഭിച്ചത് രാഷ്ട്രീയ കാരണങ്ങളാലാണ്, കുടുംബപരമായ കാരണങ്ങൾ ആണെന്ന അഭ്യൂഹം ഗണേഷ് കുമാർ നിരസിച്ചു.