ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം

ആർ.ഡി.എക്സിൻ്റെ തകർപ്പൻ വിജയത്തിനു ശേഷം വീക്കെൻ്റ് ബ്ലോക്ക്ബസ്റ്റർസിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന പുതിയ ചിത്രം ആരംഭിക്കുന്നു.
നവാഗതനായ അജിത് മാമ്പള്ളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

പ്രശസ്ത തമിഴ് സംവിധായകൻ എസ്.ആർ.പ്രഭാകരൻ, സലീൽ – രഞ്ജിത്ത് ,( ചതുർമുഖം) ഫാന്റം പ്രവീൺ (ഉദാഹരണം സുജാത ) പ്രശോഭ് വിജയൻ(അന്വേഷണം) തുടങ്ങിയവർക്കൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു കൊണ്ടാണ് അജിത് മാമ്പള്ളി, ഈ ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്.

കടൽ പശ്ചാത്തലത്തിലൂടെ ഒരു റിവഞ്ച് ആക്ഷൻ ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ആർ.ഡി.എക്സ് പോലെ തന്നെ വിശാലമായ ക്യാൻവാസ്സിൽ, വലിയമുടക്കുമുതലിലൂടെ അവതരിപ്പിക്കുന്ന മൂവിയായിരിക്കും ഇത്.

ആൻ്റണി വർഗീസാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആർ.ഡി.എക്‌സിൽ മിന്നും പ്രകടനം കാഴ്ച്ചവച്ച ആൻ്റെണി വർഗീസിന് വീണ്ടും അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാനുള്ള അവസരം ഈ ചിത്രത്തിലെ മാനുവൽ എന്ന കഥാപാത്രത്തിലൂടെ ലഭിച്ചിരിക്കുന്നു.

മലയാളത്തിലെ പ്രമുഖ താരനിര ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവരുടെ നിർണ്ണയം പൂർത്തിയായി വരുന്നു. റോയലിൻ റോബർട്ട്, സതീഷ് തോന്നക്കൽ, അജിത് മാമ്പള്ളി എന്നിവരുടേതാണ് തിരക്കഥ.

സംഗീതം – പശ്ചാത്തല സംഗീതം സാം.സി.എസ്. ഛായാഗ്രഹണം – ജിതിൻ സ്റ്റാൻ സിലോസ്. കലാസംവിധാനം -മനു ജഗത്, മേക്കപ്പ് – അമൽ ചന്ദ്ര .

കോസ്റ്റും – ഡിസൈൻ – നിസ്സാർ അഹമ്മദ്, നിർമ്മാണ നിർവ്വഹണം – ജാവേദ് ചെമ്പ് ‘

സെപ്റ്റംബർ പതിനാറ് ശനിയാഴ്ച്ച കൊച്ചി, ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടക്കുന്ന പൂജാ ചടങ്ങോടെ ഈ ചിത്രത്തിന് ആരംഭം കുറിക്കുന്നു.
ഒക്ടോബർ മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം രാമേശ്വരം, കൊല്ലം, വർക്കല, അഞ്ചുതെങ്ങ് ഭാഗങ്ങളിലായി പൂർത്തിയാകും.

Related posts

Leave a Comment