ഊഞ്ഞാലാട്ടം സാധാരണ കുട്ടികളെയാണ് ആവേശംകൊള്ളിക്കുന്നത്. പക്ഷെ ഇവിടെയിതാ ഒരു നായ്ക്കുട്ടിയുടെ ഊഞ്ഞാലാട്ടം കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഇഷ്ടം കവര്‍ന്നിരിക്കുകയാണ്. ആസ്വദിച്ച് ഊഞ്ഞാലാടുന്ന നായയെയാണ് വിഡിയോയില്‍ കാണാനാകുക.
പാര്‍ക്കില്‍ സ്ഥാപിച്ചിട്ടുള്ള ഊഞ്ഞാലുകളില്‍ ഒന്നിലാണ് നായ്ക്കുട്ടി സ്ഥാനംപിടിച്ചത്. ഇതിനോടകം ഇരുപതിനായിരത്തിലധികം പേര് വിഡിയോ കണ്ടുകഴിഞ്ഞു. നല്ല നിമിഷങ്ങള്‍ എങ്ങനെ കണ്ടെത്തണമെന്ന് നായ്ക്കള്‍ക്ക് അറിയാം, സോ ക്യൂട്ട് എന്നെല്ലാം കുറിച്ച് വിഡിയോ ഷെയര്‍ ചെയ്യുന്നവരും ഏറെയാണ്.
https://twitter.com/i/status/1319262708257058821