ആശ്വാസ വാക്ക് പറയാന്‍ പോലും മുല്ലപ്പള്ളി വന്നില്ല; ലിനി മരിച്ചപ്പോള്‍ ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചറുണ്ടായിരുന്നു; സജീഷ്

കോഴിക്കോട്; നിപ്പയുടെ കാലത്ത് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത വ്യക്തിയാണ് അന്ന് വടകര എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന് നേഴ്‌സ് ലിനിയുടെ ഭര്‍ത്താവ് സജീഷ്. കക്ഷിരാഷ്ട്രീയത്തിനതീതമായി അന്ന് ആശ്വസിപ്പിക്കാന്‍ വന്നവരുടെ കൂട്ടത്തിലൊന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉണ്ടായിരുന്നില്ലെന്നും സജീഷ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ദുരിത സമയത്ത് ആശ്വസിപ്പിക്കാനും വീട്ടിലെ ഒരംഗത്തെ പോലെ പെരുമാറാനും ടീച്ചര്‍ ഉണ്ടായിരുന്നുവെന്നും ഒപ്പമുണ്ടെന്ന് വെറും വാക്ക് പറയുക ആയിരുന്നില്ല ശൈലജ ടീച്ചര്‍ എന്നും സജീഷ് പറയുന്നു. നേരിട്ട് ടെലഫോണ്‍ വഴിയോ ഒരു ആശ്വാസവാക്ക് മുല്ലപ്പള്ളിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ലിനിയുടെ ഓര്‍മ്മ ദിനത്തിലും മറക്കാതെ ടീച്ചര്‍ വിളിച്ചിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു.

 

Related posts

Leave a Comment