ആശുപത്രിയിലെത്തിച്ച്‌ രണ്ടാനച്ഛന്‍ മുങ്ങി, മൂന്നു വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; അമ്മ കസ്റ്റഡിയില്‍

മലപ്പുറം; മൂന്ന് വയസുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മലപ്പുറം തിരൂര്‍ ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെയ്ക്ക് സിറാജാണ് മരിച്ചത്.മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ചതിനു പിന്നാലെയാണ് മരണം.

കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, മരണ വിവരമറിഞ്ഞതോടെ മുങ്ങി.

ഒരാഴ്ച മുമ്ബാണ് ഈ കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസം തുടങ്ങിയത്. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. വൈകിട്ടോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. ഇതോടെ മരണത്തില്‍ ദുരൂഹതയേറി.

സംഭവത്തില്‍ തിരൂര്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടി മരിച്ചതിനു പിന്നാലെ ക്വാര്‍ട്ടേര്‍സില്‍ നിന്ന് അമ്മ പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

Related posts

Leave a Comment