‘ആശുപത്രികളും ശ്മശാനങ്ങളും നിറയുന്നു; കോവിഡ് ഭീതിയില്‍ ചൈന: പകുതിയിലേറെ രോഗബാധിതരാകും’

ബീജിങ്: ചൈനയില്‍ കോവിഡ് കേസുകളും മരണവും കുതിച്ചുയരുന്നു. ആശുപത്രികളുടെ ഇടനാഴികളിലും സെമിത്തേരികളിലുമെല്ലാം മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

മരണക്കണക്ക് കുതിച്ചുയരുമ്ബോഴും മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതിന്റെ വീഡിയോകള്‍ പുറത്തുവരുമ്ബോഴും എല്ലാം മറച്ചു വയ്ക്കാനാണ് ചൈനീസ് അധികൃതര്‍ ശ്രമിക്കുന്നത്.

ഇതുവരെ രണ്ട് മരണം മാത്രമാണ് ചൈയുടെ ഔദ്യോഗിക കണക്കു പ്രകാരം സംഭവിച്ചിരിക്കുന്നത്.

ബീജിങില്‍ നിന്നും മരണക്കണക്കുകള്‍ പുറത്താകുമ്ബോഴും ചൈനീസ് സര്‍ക്കാര്‍ എല്ലാം മറച്ചുവയ്ക്കുകയാണ്. ഓണ്‍ലൈനില്‍ വരുന്ന വീഡിയോകളില്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതും ആശുപത്രി വാര്‍ഡുകള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നതും കാണാം.

എന്നിരുന്നാലും ഇന്നലെ കോവിഡ് മൂലം രണ്ട് മരണം മാത്രമാണ് ബീജിങില്‍ സംഭവിച്ചതെന്നാണ് സര്‍ക്കാര്‍ പുറത്ത് വിട്ട കണക്ക്. എന്നാല്‍ സ്‌ട്രെച്ചറുകളില്‍ മൃതദേഹങ്ങള്‍ കെട്ടിപൂട്ടി അടുക്കി ഇട്ടിരിക്കുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

വാക്‌സിനെടുക്കാത്ത ദശലക്ഷക്കണക്കിന് പ്രായമായവരിലാണ് കോവിഡ് ഗുരുതരമായി ബാധിച്ചിരിക്കുന്നത്. ആശുപത്രികളില്‍ നിന്നും സെമിത്തേരികളില്‍ നിന്നും ലഭിച്ചിരിക്കുന്ന സൂചനകളനുസരിച്ച്‌ നൂറു കണക്കിനാളുകളാണ് ദിവസവും കോവിഡിന് കീഴടങ്ങുന്നത്.

യഥാര്‍ത്ഥ മരണക്കണക്ക് വീഡിയോയില്‍ കാണുന്നതിലും കൂടുതലാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

പല ആശുപത്രികളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നിരുന്നാലും കോവിഡ് മരണ കണക്കുകള്‍ ആരോഗ്യ വിദഗ്ദരും ഒളിപ്പിച്ചു വയ്ക്കുകയാണ്.

കോവിഡ് ഇന്‍ഫെക്ഷന്‍ മൂലം മരിക്കുന്നവര്‍ ആശുപത്രി കണക്കില്‍ മറ്റ് അസുഖങ്ങള്‍ മൂലം മരിക്കുന്നവരാണ്.

Related posts

Leave a Comment