ആളൊഴിഞ്ഞ പറമ്ബില്‍ ഫറോക്ക് സ്വദേശിയുടെ മൃതദേഹം

പരപ്പനങ്ങാടി: ആളൊഴിഞ്ഞ പറമ്ബില്‍ ഫറോക്ക് സ്വദേശിയുടെ മൃതദേഹം കണ്ടത്തി. ഫറോക്ക് പരുത്തി പാറ റോഡില്‍ കുന്നുമ്മല്‍തടായ് ഭരതന്റെ മകന്‍ നിഖില്‍ (21) ആണ് മരണപെട്ടത്.

 

ഇന്ന് രാവിലെ ഏഴരയോടെ പശുവിനെ കെട്ടാന്‍ പോയ സ്ത്രീയാണ് ആളോഴിഞ്ഞ പറമ്ബില്‍ യുവാവ് വീണു കിടക്കുന്നത് കണ്ടത് .

ഇന്നലെ ഈ പരിസരത്തു മറ്റു ആളുകള്‍ക്കൊപ്പം ഇയാളെ കണ്ടതായി പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പോലിസ് സ്ഥലത്തു തെളിവെടുപ്പ് നടത്തി. കൂടെയുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

Leave a Comment