തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നു.കാർത്തികപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റിൽ ബിജെപി ജയിച്ചു.
സിപിഎം മൂന്നാം സ്ഥാനത്ത്. സിപിഎം അംഗം തുടർച്ചയായി യോഗങ്ങൾക്കു ഹാജരാകാത്തതിനാൽ അയോഗ്യനായതിനാലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
വോട്ട് നില: ബിജെപി 286, കോൺഗ്രസ് 209, സിപിഎം 164.
മുതുകുളം നാലാം വാർഡിൽ യുഡിഎഫ് ജയിച്ചു. ∙ പാണ്ടനാട് ഏഴാം വാർഡിലും യുഡിഎഫിനു ജയം. 103 വോട്ട് ഭൂരിപക്ഷം. പാലമേൽ 11-ാം വാർഡിൽ യുഡിഎഫ് ജയിച്ചു.
എഴുപുന്ന നാലാം വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. തിരഞ്ഞെടുപ്പു നടന്ന 5 വാർഡുകളിൽ യു ഡി എഫിനു ഒരു സീറ്റും ഇല്ലായിരുന്നു.
എപ്പോൾ 3 സീറ്റു നേടി.പാണ്ടനാട്ട് ബിജെപിയുടെ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ച് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് തോറ്റു.