ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ; മൂന്ന് പേരെ തിരുവനന്തപുരത്ത് നിന്നും കസ്റ്റഡിയില്‍ എടുത്തു

കൊല്ലം: ആറുവയസ്സുകാരി കുട്ടിയെ കൊട്ടാരക്കരയില്‍ നിന്നും പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പോലീസ് സംസ്ഥാന വ്യാപകമായി തെരച്ചില്‍ തുടരുന്നു.

തിരുവനന്തപുരത്ത് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിവരങ്ങള്‍ തേടുന്നതായിട്ടാണ് വിവരം. ഒരാളെ ശ്രീകാര്യത്തില്‍ നിന്നും മറ്റു രണ്ടുപേരെ ശ്രീകണേ്ഠശ്വര പുരത്തു നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

തട്ടിക്കൊണ്ടുപോകല്‍ കേസിലെ കാറുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരം തേടാന്‍ വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം.

ആദ്യം കസ്റ്റഡിയില്‍ എടുത്തത് ശ്രീകാര്യത്ത് നിന്നും ഒരു കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമയെയാണ്. അയാളുമായി ശ്രീകണേ്ഠശ്വരത്ത് ചെന്ന് കാര്‍വാഷിംഗ് സെന്ററിലെ ജീവനക്കാരായ മറ്റു രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഒ

രു കാറിന്റെ നമ്ബറുമായി കേന്ദ്രീകരിച്ച്‌ നടത്തുന്ന അന്വേഷണമാണ് ശ്രീകണേ്ഠശ്വരത്ത് എത്തിയിരിക്കുന്നത്.

അതേസമയം കേസിനെ സഹായിക്കുന്ന എന്തെങ്കിലും വിവരങ്ങള്‍ കിട്ടുമോ എന്നറിയാനാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കസ്റ്റഡിയിലുള്ളവര്‍ക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

കാര്‍വാഷിംഗ് സെന്ററിലെ ഓഫീസ് രേഖകളും മറ്റും പരിശോധന നടത്തി.

കാര്‍വാഷിംഗ് സ്ഥാപനത്തില്‍ നിന്നും 9.5 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. 500 ന്റെ പല കെട്ടുകളായിട്ടാണ് നോട്ടുകെട്ടുകള്‍. സ്ഥാപനവുമായി ബന്ധപ്പെട്ട രേഖകളും പോലീസ് പരിശോധന നടത്തി.

ഇവരില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച്‌ തിരുവല്ലത്തെ ഒരു വര്‍ക്ക്‌ഷോപ്പുമായി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ആറു വയസ്സുകാരിയെ കാണാതായിട്ട് 15 മണിക്കൂറുകള്‍ പിന്നിടുകയാണ്.

കാറിന്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നുവരുന്നത്. അതേസമയം കേസുമായി ബന്ധിപ്പിക്കുന്ന കാര്യമായ വിവരം പോലീസിന് കിട്ടിയിട്ടില്ല.

Related posts

Leave a Comment