ആറുദിവസത്തെ ശമ്ബളം അഞ്ചുമാസം പിടിക്കും; സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളം വെട്ടിക്കുറക്കാനുളള തീരുമാനത്തി​​െന്‍റ ഉത്തരവ്​ പുറത്തിറങ്ങി. ഏപ്രില്‍ മുതല്‍ ആഗസ്​റ്റ്​ വരെയുള്ള അഞ്ച്​ മാസം ആറ്​ ദിവസ​ത്തെ ശമ്ബളമാണ്​ പിടിക്കുക.

ഇരുപതിനായിരം രൂപയില്‍ താഴെ ഗ്രോസ്​ സാലറിയുള്ളവര്‍ക്ക്​ ഉത്തരവ്​ ബാധകമല്ല. മാറ്റിവെക്കുന്ന ശമ്ബളം പ്രത്യേക സ്പെഷല്‍ ട്രഷറി സേവിങ്​ അക്കൗണ്ടില്‍ നി​ക്ഷേപിക്കും. ദുരിതാശ്വാസ നിധിയിലേക്ക്​ ഒരു മാസത്തെ ശമ്ബളം നല്‍കിയ ഉദ്യോഗസ്​ഥര്‍ക്ക്​ ഉത്തരവ്​ ബാധകമല്ല. കൂടാതെ മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും ശമ്ബളത്തില്‍നിന്നും 30 ശതമാനവും പിടിക്കും. നടപടി ഗുരുതര പ്രതിസന്ധി കാരണമാണെന്ന്​ ഉത്തരവില്‍ പറയുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിമാസ ശമ്ബളത്തില്‍ നിന്ന്​ ആറു ദിവസത്തെ ശമ്ബളം പിടിക്കാന്‍ മന്ത്രിസ​ഭ യോഗത്തില്‍ നിര്‍ദേശം അവതരിപ്പിച്ചിരുന്നു. ധനമന്ത്രി തോമസ്​ ഐസകാണ്​ ഒരു മാസത്തെ ശമ്ബളം നല്‍കുന്നതിന്​ പകരമായി ഈ നിര്‍ദേശം അവതരിപ്പിച്ചത്​

Related posts

Leave a Comment