ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനും മരിച്ചു

തൃശ്ശൂര്‍ ആറാട്ടുപുഴ മന്ദാരംകടവില്‍ കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 2 പേര്‍ മരിച്ചു.കാറില്‍ 4 പേരാണ് ഉണ്ടായിരുന്നത്.

തൃശൂര്‍ ചീരാച്ചി സ്വദേശികളായ രാജേന്ദ്രബാബു(66), ഭാര്യ സന്ധ്യ (62) കൊച്ചുമകന്‍ സമര്‍ഥ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രാജേന്ദ്രന്റെ ഭാര്യയെയും മകനെയും ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുവിന്റെ കല്യാണത്തിനായി റിസോര്‍ട്ടില്‍ പോകവേയാണ് അപകടം. മരിച്ചവരുടെ മൃതദേഹം രോഹിണി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
രാജേന്ദ്ര ബാബുവാണ് കാർ ഓടിച്ചത്.

ആകെ 4 പേർ കാറിൽ ഉണ്ടായിരുന്നു. രാജേന്ദ്രബാബുവിന്റെ മകന്‍ ശരത്തിന്റെ നാട്ടുകാര്‍ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ സൈന്‍ ബോര്‍ഡിലിടിച്ച് നിയന്ത്രണംവിട്ട കാര്‍ പുഴയിലേക്കു പറിയുകയായിരുന്നു.

കാര്‍ വീണ ഭാഗത്ത് 15 അടിയോളം വെള്ളമുണ്ടായിരുന്നു.

Related posts

Leave a Comment