ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ദളിത് പീഡനം: കെപിഎസി ലളിതയ്‌ക്കെതിരെ കേസെടുക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് ദളിത് പീഡനമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീര്‍.സംഗീത നാടക അക്കാദമിക്കു മുന്നില്‍ ദിവസങ്ങളോളം രാമകൃഷ്ണന്‍ സമരം ചെയ്തിട്ടും അതില്‍ ഇടപെടാന്‍ മുഖ്യമന്ത്രിയും, മന്ത്രി എ.കെ .ബാലനും തയാറാകാതെ വിവേചനത്തിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തതെന്നും സുധീര്‍ ആരോപിച്ചു.

സംഗീത നാടക അക്കാദമിയിലെ ദളിത് പീഡനത്തില്‍ പ്രതിഷേധിച്ച്‌ പട്ടികജാതിമോര്‍ച്ച സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചു. പി.സൂധീര്‍ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ സര്‍ഗ്ഗ ഭൂമികയെന്ന ഓണ്‍ലൈന്‍ നൃത്ത പരിപാടിയില്‍ രാമകൃഷ്ണന്‍ പങ്കെടുത്താല്‍ സ്ഥാപനത്തിന്റെ നിലവാരവും ഇമേജും നഷ്ടപ്പെടുമെന്നും അതിനാല്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും അക്കാദമി ഭാരവാഹികള്‍ പറഞ്ഞു. ഇതു പട്ടികജാതിക്കാരനെ മാറ്റി നിര്‍ത്തിയുള്ള അയിത്താചരണമാണ്. കെപിഎസി ലളിതയേയും രാധാകൃഷ്ണന്‍ നായരെയും ഭരണസമിതിയില്‍ നിന്നും പുറത്താക്കി അവര്‍ക്കെതിരെ അയിത്താചരണത്തിനും പട്ടികജാതി പീഡനത്തിനും കേസെടുക്കണം.

രാമകൃഷ്ണനെ നിരവധി തവണ അപമാനിച്ച കെപിഎസ്‌സി ലളിത ഇപ്പോള്‍ പച്ചക്കള്ളം പറയുകയാണ്. പട്ടികജാതിക്കാരനായതു കൊണ്ടാണ് അദ്ദേഹത്തിന് അവഗണന നേരിടേണ്ടി വന്നത്. സാംസ്‌കാരിക വകുപ്പും പട്ടികജാതി കലാകാരനെ അവഹേളിക്കുകയായിരുന്നുവെന്നും സുധീര്‍ വ്യക്തമാക്കി.

Related posts

Leave a Comment