സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലെയും കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍നിന്ന് 500 രൂപയാക്കി കുറച്ചത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തില്‍ ഈടാക്കിയിരുന്നത്. അത് സംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതോടെയാണ് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. മറ്റ് സംസ്ഥാനങ്ങളില്‍ 400 രൂപ മുതല്‍ ആര്‍ടിപിസിആര്‍ ചെയ്യാന്‍ കഴിയുമ്ബോഴായിരുന്നു കേരളത്തില്‍ 1700 രൂപ ഈടാക്കിയിരുന്നത്.
ഐസിഎംആര്‍ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമായതിനാലാണ് നിരക്കു കുറച്ചതെന്ന് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് കിറ്റ്, വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് എന്നിവ ഉള്‍പ്പെടെയാണ് പുതിയ നിരക്ക്. ഈ നിരക്ക് മാത്രമേ അംഗീകൃത ലാബുകളും ആശുപത്രികളും ഈടാക്കാവൂ.
അതെസമയം ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കുറയ്ക്കാന്‍ സ്വകാര്യ ലാബുകള്‍ ഇതുവരെയും തയ്യാറായിട്ടില്ല. ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി 1,700 രൂപയാണ് ഇന്നും സ്വകാര്യ ലാബുകള്‍ ഈടാക്കിയത്. നിരക്ക് കുറക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം.
നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കേണ്ടത്. നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടും ഉത്തരവിറങ്ങാത്തതിനെതിരെ പ്രതിപക്ഷം അടക്കം രംഗത്തെത്തിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവിറക്കി ജനങ്ങളെ പകല്‍ക്കൊള്ളയില്‍ നിന്ന് രക്ഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ഇന്നലെ വൈകിട്ടാണ് അറിയിച്ചത്.