മലയാളത്തിന്റെ പ്രിയ ഗായികയും ടിവി അവതാരകയുമായ റിമി ടോമി സ്ക്രീനില്‍ വരുമ്ബോഴേ ഇപ്പോള്‍ പ്രേക്ഷകര്‍ ഒന്നു അതിശയിക്കും. തടിച്ചുരുണ്ട നമ്മുടെ റിമി തന്നെയാണോ ഇതെന്ന് ഒന്നു കൂടി സൂക്ഷിച്ചു നോക്കും. ശരീരഭാരം നന്നെ കുറച്ച റിമി ഒന്നു കൂടി സുന്ദരിയായിരിക്കുന്നു. പലരും തടി കുറയ്ക്കാന്‍ പെടാപ്പാട് പെടുമ്ബോഴാണ് റിമി ടോമി ഇവിടെ താരമായിരിക്കുന്നത്. അതെങ്ങനെയെന്നു കൂടി നോക്കാം.
എല്ലാവരേയും പോലെ കക്ഷിയും പല അടവുകളും പയറ്റിയിട്ടുണ്ട് കേട്ടോ. 2012 ല്‍ 62 കിലോ ശരീരഭാരമുണ്ടായിരുന്നപ്പോഴാണ് ഡയറ്റിലൂടെയും വര്‍ക്‌ഔട്ടിലൂടെയും ഭാരം കുറയ്ക്കണമെന്നു തോന്നിയത്. രണ്ടു വര്‍ഷം എസ്കാസോയുടെ ഡയറ്റ്പ്ലാന്‍ പിന്തുടര്‍ന്നെങ്കിലും തുടരാന്‍ സാധിച്ചില്ല. പിന്നീടാണ് ഷേക്ക് ഡയറ്റിലേക്ക് തിരിഞ്ഞു. ഒന്നര വര്‍ഷത്തോളം അത് പിന്തുടര്‍ന്നു, നല്ല റിസല്‍റ്റും കിട്ടി. പിന്നെ അതും മടുത്തു. പിന്നെ വേറേ ആഹാരങ്ങളിലേക്ക് പോകും. ആഹാരം കഴിച്ചാല്‍ വണ്ണം വയ്ക്കുകയും ചെയ്യും. തുടര്‍ന്ന് കീറ്റോ ഡയറ്റ് ആക്കി. കീറ്റോയില്‍ നല്ല ഫലം കിട്ടി. പക്ഷേ കൊളസ്ട്രോള്‍ ഭയങ്കരമായി കൂടി. ചിക്കന്‍, മുട്ട, ഫിഷ്, ബട്ടര്‍, ചീസ് ഒക്കെയാണല്ലോ കീറ്റോ ഡയറ്റിന്റെ സ്പെഷല്‍. നീണ്ടകാലത്തേക്ക് ശീലിക്കാന്‍ പറ്റുന്ന ഡയറ്റല്ല കീറ്റോ എന്നാണ് റിമിയുടെ അഭിപ്രായം
നല്ലൊരു ഡയറ്റീഷ്യന്റെ കീഴില്‍ ഡയറ്റിങ് തുടങ്ങുന്നതാകും നല്ലതെന്നു റിമി പറയുന്നു. അല്ലെങ്കില്‍ സ്വയം ഡയറ്റിങ് ശീലിക്കുന്നവര്‍ ഓരോ ഫുഡിലെയും കാര്‍ബോ ഹൈഡ്രേറ്റും പ്രോട്ടീനും മനസ്സിലാക്കി അവനവനു യോജിക്കുന്ന രീതിയിലുള്ളവ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.ഇപ്പോള്‍ ഒന്നര വര്‍ഷമായി ഇന്റര്‍മീറ്റന്റ് ഫാസ്റ്റിങ്ങാണ് ഫോളോ ചെയ്യുന്നത്. എന്തു കഴിക്കണം, കഴിക്കണ്ട എന്നൊന്നും ഈ ഡയറ്റിലില്ല. പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇതിന്റെ സമയമാണ്.
ദിനചര്യയുടെ ഭാഗമായി ഈ ഡയറ്റിനെ കണ്ടാല്‍ മതി. എല്ലാം കഴിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഡയറ്റിന്റേതായ സ്ട്രെസും കിട്ടില്ല. ചോറ്, ചപ്പാത്തി, പഴങ്ങള്‍ തുടങ്ങി എല്ലാം കഴിക്കാം.16 ഃ 8 എന്ന പാറ്റേണാണ് റിമി പിന്തുടരുന്നത്. 16 മണിക്കൂര്‍ ഫാസ്റ്റിങ്ങും എട്ടു മണിക്കൂര്‍ ഫുഡും കഴിക്കാം. താമസിച്ച് എഴുന്നേല്‍ക്കുന്ന ആളായതിനാല്‍ ഒന്നു മുതല്‍ 9 വരെയുള്ള സമയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 9 മണി കഴിഞ്ഞാകും എഴുന്നേല്‍ക്കുന്നത്. എണീറ്റ ഉടന്‍ വെറും വയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞു കുടിക്കും. ഇടയ്ക്ക് ആപ്പിള്‍ സിഡര്‍ വിനഗറും പരീക്ഷിക്കാറുണ്ട്. ദിവസം മൂന്നു ലീറ്റര്‍ വെള്ളം കുടിക്കും. ഫസ്റ്റ് മീലിനു മുന്‍പ് രണ്ടു ലീറ്റര്‍ വെള്ളം കുടിച്ചിരിക്കും.
പഞ്ചസാര ഇടാത്ത ബ്ലാക് കോഫി കുടിക്കും. ഒരു മണിക്കുള്ള ഫസ്റ്റ് മീലില്‍ പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍ എടുക്കും. അതു കഴിഞ്ഞ് ചിലപ്പോള്‍ രണ്ടു ചപ്പാത്തി, അല്ലെങ്കില്‍ കുറച്ച് ചോറ്. ഇതുമല്ലെങ്കില്‍ കുറച്ച് മീന്‍ കറിയോ രണ്ടോ മൂന്നോ കഷണം മീന്‍ വറുത്തതോ തോരനോ കഴിക്കും. ഒന്നര മണിക്കൂറിനു ശേഷം വിശക്കുകയാണെങ്കില്‍ ബ്ലാക് കോഫി വിത്ത് നട്സ് കഴിക്കും. തുടര്‍ന്ന് ഗ്രീന്‍ ടീ വിത്ത് ഫ്രൂട്ട്. ഇങ്ങനെ 9 മണി വരെ ഇഷ്ടപ്പെട്ട എന്തെങ്കിലും കഴിക്കുമെന്നും റിമി പറയുന്നു.