ആര്യ രാജേന്ദ്രൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ; ഒരു വോട്ട് അസാധു

തിരുവനന്തപുരം∙ കോർപറേഷൻ മേയറായി ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തു. 54 വോട്ടുകൾ നേടിയാണ് ആര്യ മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാൽ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രൻ(എൽഡിഎഫ്) – 54, സിമി ജ്യോതിഷ് (എൻഡിഎ) – 35, മേരി പുഷ്പം (യുഡിഎഫ്) – 09.

കൊല്ലം കോർപറേഷനിൽ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാംതവണയാണു പ്രസന്ന മേയറാകുന്നത്. 6 അംഗങ്ങളുള്ള ബിജെപി യുടെ ഒരു വോട്ട് അസാധുവായി. എൽഡിഎഫ്-39, യുഡിഎഫ്- 9, ബിജെപി -5 എന്നിങ്ങനെയാണു വോട്ടു നില. എസ്ഡിപിഐ അംഗം വിട്ടുനിന്നു. ആകെ സീറ്റുകൾ- 55

Related posts

Leave a Comment