ആര്ക്കിടെക്റ്റിന്റെ ആത്മഹത്യ; റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍

മുംബൈ: 2018ല്‍ ആര്‍ക്കിടെക്റ്റ് ആന്‍വി നായികും അമ്മയും ആത്മഹത്യ ചെയ്ത കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടില്‍ നിന്നാണ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് മര്‍ദിച്ചെന്ന് അര്‍ണബ് ഗോസ്വാമി ആരോപിച്ചു.

പത്തോളം പൊലീസ് ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ അറസ്റ്റ് ചെയ്യാന്‍ അര്‍ണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ പൊലീസിനൊപ്പം പോകാന്‍ അര്‍ണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചാണ് കൂട്ടിക്കൊണ്ടുപോയത്. 10 പൊലീസുകാര്‍ അര്‍ണബിന്‍റെ വീട്ടിലെത്തി മര്‍ദിക്കുകയായിരുന്നുവെന്ന് റിപബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്തു. പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച്‌ കയറ്റുന്നതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു.

2018ല്‍ അലിബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സ്റ്റുഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ആന്‍വി നായിക്കിന് പണം നല്‍കാനുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത് ,

കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ എം.ഡിയായിരുന്നു അന്‍വായ് നായിക്. ആര്‍കിടെക്‌ട്, ഇന്‍റീരിയര്‍ ഡിസൈന്‍ കമ്ബനിയായിരുന്നു ഇത്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.

റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

സംഭവത്തില്‍ അലിഭാഗ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍ മതിയായ തെളിവില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. അന്‍വായ് നായിക്കിന്‍റെ മകളുടെ അപേക്ഷ പരിഗണിച്ച്‌ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി പുനരന്വേഷണത്തിന് ഉത്തരവിട്ടു. ഈ കേസിലാണ് അറസ്റ്റ്. ടിആര്‍പി തട്ടിപ്പ്, പൊലീസ് സേനയെ അപകീര്‍ത്തിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കേസുകളിലും റിപബ്ലിക്ക് ടിവിക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്.

Related posts

Leave a Comment