കൊച്ചി: മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിജിലന്‍സിന്‍െറ കസ്റ്റഡിയില്‍ വിടാനികില്ലെന്ന് കോടതി. കസ്റ്റഡിയില്‍ വിട്ടാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. ഇബ്രാഹീം കുഞ്ഞിന്‍െറ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിലുള്ളത്. കീമോ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ആവശ്യമുള്ള അവസ്ഥയിലാണ് ഇബ്രാഹീം കുഞ്ഞ്.
ഇബ്രാഹീം കുഞ്ഞിന്‍െറ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനും തുടര്‍ന്ന് അവിടെ വെച്ച് ചോദ്യം ചെയ്യാനുമുള്ള സാധ്യതയാണ് ഇപ്പോള്‍ വിജിലന്‍സ് പരിഗണിക്കുന്നത്. ഇബ്രാഹീം കുഞ്ഞിന് ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കാനാകുമോ എന്നാണ് ഇപ്പോള്‍ വിജിലന്‍സ് പരിഗണിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം ലഭ്യമാണോ എന്ന് കോടതി ഡി.എം.ഒയോട് അന്വേഷിച്ചിട്ടുണ്ട്.
പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് മുന്‍മന്ത്രിയും മുസ്ലിം ലീഗ് നേതാവുവുമായ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പൊതുമരാമത്ത് സെക്രട്ടറി ആയിരുന്ന ടി.ഒ. സൂരജിന്‍െറ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇബ്രാഹീം കുഞ്ഞിനെതിരെ വിജിലന്‍സ് നടപടി തുടങ്ങിയത്.