ആരോഗ്യവകുപ്പിൽ വിവിധ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നുവെന്ന്‌ പ്രചരിപ്പിച്ച്‌ അപേക്ഷാ ഫീസിനത്തിൽ പണംതട്ടുന്ന സംഘം സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്നു.

തിരുവനന്തപുരം ആരോഗ്യവകുപ്പിൽ വിവിധ സ്ഥാപനങ്ങളിൽ കരാറടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നുവെന്ന്‌ പ്രചരിപ്പിച്ച്‌ അപേക്ഷാ ഫീസിനത്തിൽ പണംതട്ടുന്ന സംഘം സാമൂഹ്യമാധ്യമങ്ങളിൽ വിലസുന്നു. സ്വന്തമായി കാറുള്ളവർക്ക്‌ മുൻഗണനയെന്നും കാറില്ലാത്തവർക്ക്‌ ആരോഗ്യവകുപ്പിന്റെ വാഹനങ്ങളിൽ നിയമനമെന്നും പ്രചരിപ്പിച്ചാണ്‌ ഓൺലൈനിലൂടെ പണം വാങ്ങുന്നത്‌. 176 ഒഴിവുണ്ടെന്നും എട്ടാംക്ലാസും ഡ്രൈവിങ് ലൈസൻസും മതിയെന്നും പ്രചരിപ്പിച്ചശേഷം http://bit.ly/Govjob3fiqgSR ലിങ്കിൽ അപേക്ഷിക്കാനാണ്‌ ആവശ്യപ്പെടുന്നത്‌. ഗൂഗിൾപേ, പേടിഎം, നെറ്റ്‌ബാങ്കിങ്‌ എന്നിവയിലൂടെ അപേക്ഷാഫീസിനത്തിൽ 51 രൂപ അടയ്‌ക്കാനും ആവശ്യപ്പെട്ടു. തട്ടിപ്പാണെന്നറിയാതെ പണംമുടക്കി അപേക്ഷിച്ചവർ നിയമനമറിയാൻ ആരോഗ്യവകുപ്പിനെ സമീപിച്ചപ്പോഴാണ്‌ തട്ടിപ്പിനെക്കുറിച്ച്‌ അധികൃതർക്ക്‌ വിവരംലഭിച്ചത്‌. പരിശോധന ആരംഭിച്ചതോടെ വ്യാജവാർത്തയിലെ വെബ്‌സൈറ്റ്‌ ലിങ്ക്‌ ഡി ആക്ടിവേറ്റ്‌ ചെയ്‌തു. കർശന നടപടിയെന്ന്‌ ആരോഗ്യവകുപ്പ്‌ കരാറടിസ്ഥാനത്തിൽ ആരോഗ്യവകുപ്പിൽ ഡ്രൈവർമാരെ നിയമിക്കുന്നുവെന്ന്‌ വ്യാജ വാർത്ത പ്രചരിപ്പിച്ച്‌ പണംതട്ടുന്ന സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ ആരോഗ്യകേരളം ഡയറക്ടർ അറിയിച്ചു. ‘ആരോഗ്യ കേരളം’ ഒഴിവുകളെല്ലാം ഔദ്യോഗിക വെബ് സൈറ്റായ https://arogyakeralam.gov.inലാണ്‌ പ്രസിദ്ധീകരിക്കുന്നതെന്നും തട്ടിപ്പുകാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു

Related posts

Leave a Comment