ആരോഗ്യവകുപ്പില്‍ കൂട്ടപ്പിരിച്ചുവിടല്‍. 385 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. കൂടാതെ 47 ജീവനക്കാരെയും ഒഴിവാക്കും. സര്‍വീസില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്നവരെയാണ്.കൂടാതെ ഇവരില്‍ പലരും ദീര്‍ഘകാലമായി അവധിയെടുത്ത് വിദേശത്ത് അടക്കം ജോലി ചെയ്തു വരികയാണെന്ന് കണ്ടെത്തി.കോവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍, പലര്‍ക്കും ജോലിയില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനും മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനിന്ന 432 പേരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്. നേരത്തെ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളജുകളിലെ 36 ഡോക്ടര്‍മാരെ സമാന രീതിയില്‍ പിരിച്ചുവിട്ടിരുന്നു. ആരോഗ്യവകുപ്പ്, പിരിച്ചുവിട്ടവരുടെ ഒഴിവില്‍ ഉടന്‍ നിയമനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...