ആരാണ് വാരിയൻകുന്നൻ ചരിത്രം വർത്തമാനം !

variyam kunnan M Life Stories

അരാജകത്വത്തിന്റെയും അടിമത്തത്തിന്റെയും രണ്ട് ഇരുണ്ട നൂറ്റാണ്ടുകൾ നമുക്കു സമ്മാനിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ രാജ്യമൊട്ടാകെ വലിയ പോരാട്ടങ്ങൾ നടക്കുകയുണ്ടായി . ഇന്ന് ആ പോരാട്ടങ്ങൾക്കെല്ലാം പുതിയ പരിവേഷം നൽകാൻ ഹിന്ദുത്വ രാഷ്രീയം ശ്രമിക്കുമ്പോൾ ഒരു നൂറ്റാണ്ടിനിപ്പുറം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജല രക്തസാക്ഷി വരയാംകുന്നത് കുഞ്ഞഹമ്മദ് ഹാജി ചർച്ചയാകുന്നു.

ആരായിരുന്നു വാരിയാക്കുന്നത്ത് ഹാജി, ചരിത്രത്തിൽ എന്തായിരുന്നു വാരിയംകുന്നൻ!

ഏറനാട് വള്ളുവനാട് പ്രദേശങ്ങളിൽ ഒരു നൂറ്റാണ്ടുകാലം ബ്രിട്ടീഷുകാർക്കെതിരെ  നടന്ന പോരാട്ടമാണ് മലബാർ വിപ്ലവം  ഇതിന്റെ ഒടുവിലത്തെ അദ്ധ്യായമാണ് മലബാർ യുദ്ധം ഇ നാട്ടിൽ ബ്രിട്ടീഷുകാരനു ചുങ്കം കൊടുക്കാൻ തയ്യാറല്ലെന്ന ഏറനാട്ടിലെ മാപ്പിളമാരുടെ നിലപാട്,

ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ പൊറുതിമുട്ടിയ ജനങ്ങളുടെ ജീവിത സാഹചര്യങ്ങൾ, തുർക്കി സുൽത്താനെ ഇസ്ലാമിക ലോകത്തിന്റെ ഖലീഫ എന്ന പേരിൽ നിന്നും പുറത്താക്കിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഇന്ത്യൻ മുസ്‌ലിംകൾക്കിടയിൽ ഉടലെടുത്ത ഖിലാഫത് മുന്നേറ്റത്തേ ഗാന്ധിജിയുടെ നേതൃത്തത്തിലുള്ള ദേശീയ പ്രസ്ഥാനം പുന്തുണച്ചതുമാണ് മലബാർ പ്രക്ഷോഭത്തിന്   ചരിത്രപരമായ പ്രാധാന്യം ഉണ്ടായത്.

ഏറനാട്ടിലെയും വള്ളുവനാട്ടിലേയും കർഷകരും കച്ചവടക്കാരും തൊഴിലാളികളുമായ മാപ്പിളമാർ പോരാളികളായി ആ പോരാട്ടങ്ങളുടെ ധീരനായ അമരക്കാരനായി
വരയാംകുന്നൻ.

ബ്രിട്ടീഷുകാർക്കെതിരെയും അവരെ സഹായിക്കുന്ന തദ്ദേശിയർക്കെതിരെയും സന്ധിയില്ലാത്ത പോരാട്ടം നടത്തിയ ആലി മുസ്ലിയാരുടെ ശിഷ്യനും സന്തതസഹചാരിയുമായിരുന്നു ഹാജി. ബ്രിട്ടീഷ് ഭരണകൂടത്തിൽ നിന്നും കുറച്ചു ഗ്രാമങ്ങളെ മോചിപ്പിക്കുകയും ഒരു സമാന്തര രാജ്യം സ്ഥാപിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളിയായിരുന്നു ഹാജി, 7500ൽ അധികം സൈനികരുമായി അദ്ദേഹം സ്ഥാപിച്ച രാജ്യത്തിനു മലയാളരാജ്യം എന്നാണ് പേര് നൽകിയത്.

1921ലെ യുദ്ധത്തിന് ശേഷം ബ്രിട്ടീഷ് പട്ടാളം ഹാജിയെയും സൈന്യത്തെയും കീഴ്‌പെടുത്തുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു ശേഷം യുദ്ധത്തിൽ നിന്ന് പിന്മാറാൻ തയാറായാൽ മക്കയിൽ
സുഖസൗകര്യങ്ങളോട് കൂടിയ ജീവിതം വാഗ്ദാനം ചെയ്ത ബ്രിട്ടീഷകാരനോട് അദ്ദേഹം പറഞ്ഞു “ഞാൻ മക്കയെ ഇഷ്ടപ്പെടുന്നു പക്ഷെ ഞാൻ ജനിച്ചു വീണത് അനവധി നിരവധി സമര പോരാട്ടങ്ങളുടെ വീരേതിഹാസങ്ങൾ രചിക്കപ്പെട്ടിട്ടുള്ള ഏറനാടിന്റെ  മണ്ണിലാണ് ഇതാണെന്റെ നാട് ഈ ദേശത്തെയാണ് ഞാൻ സ്നേഹിക്കുന്നത് ഈ മണ്ണിൽ മരിച്ചു ഈ മണ്ണിൽ അലിഞ്ഞു ചേരണനിക്കിഷ്ടം ”

അങ്ങനെ പറഞ്ഞ ഉജ്വല പോരാളിയെയാണ് ഹിന്ദു വിരുദ്ധനെന്നും രാജ്യദ്രോഹിയെന്നും താലിബാന്റെ ആദിമ രൂപമെന്നും പറഞ്ഞധിക്ഷേപിക്കുന്നത് അതിൽ അതിശയമൊന്നുമില്ല ഗാന്ധിയെയും നെഹ്‌റുവിനെയും പോലും അസഹിഷ്ണുതയോടെ കാണുകയും ഇന്ത്യ രാജ്യത്തിന്റെ പോരാട്ടങ്ങളെ
കുറിച്ച് അസത്യങ്ങൾ വിളമ്പുകയും ചെയ്യുന്നവർ വാരിയംകുന്നനെ അഗീകരിക്കുമെന്ന് കരുതാൻ കഴിയില്ല.

 

എന്നാൽ മലബാറിൽ നടന്ന കലാപങ്ങളുട  ഭാഗമായി ഹിന്ദു വിരുദ്ധകലാപങ്ങളും നിർബന്ധിത മതപരിവർത്തനവും ഹിന്ദു സ്ട്രീകൾക്കെതിരെ പീഡനങ്ങളും  നടന്നു എന്നും പറയപ്പെടുന്നു. മാതൃഭൂമി മാനേജിങ് ഡയറക്ടറും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ക് മാധവൻ നായർ അദ്ദേഹത്തിന്റെ മലബാർ കലാപം എന്ന പുസ്തകത്തിൽ ഹാജി  ഹിന്ദുക്കളെ ശത്രുക്കളായി കണ്ടെന്നും മതപരിവർത്തനം നടത്തിയെന്നും ഹിന്ദു സ്ത്രീകളെ പീഡിപ്പിക്കുകയും ഹൈന്ദവ ജനതയെ ദ്രോഹിക്കുയും ചെയ്‌തെന്ന് സൂചിപ്പിക്കുന്നു, അതുപോലെ ഖിലാഫത് പ്രസ്ഥാനത്തിലൂടെ ജനങ്ങളെ സ്വാതന്ത്ര്യ
ബ്രിട്ടനെതിരെ പോരാടാനും കഴിയുമെന്ന ഗാന്ധിയുടെ തീരുമാനം തെറ്റായിപ്പോയെന്ന് പിൽക്കാലത്തു ഗാന്ധിതന്നെ വിലപിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു, ചരിത്രത്തിൽ അബേദ്ക്കറും അനി ബസന്റ്‌ തുടങ്ങിയവർ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി മതപരിവർത്തനത്തിന്റെയും രാജ്യത്തെ അക്രമങ്ങളുടെയും അരാജകത്വത്തിന്റെയും പേരിൽ വിമര്ശിട്ടുണ്ട്

എന്നാൽ ഹാജി ബ്രിട്ടീഷ് സാമ്രാജ്യത്തിന് എതിരല്ല സ്വാതന്ത്ര്യ സമര പോരാളിയല്ല എന്ന നിലയിലുള്ള വാദങ്ങൾ ചരിത്ര വസ്തുതകൾക്ക് നേരെയുള്ള നിഷേധമണ.ബ്രിട്ടീഷ് സാമ്രാജ്യത്തോടൊപ്പം നിന്ന അവരുടെ ഏജന്റ്മാരെ അദ്ദേഹം കൊന്നിട്ടുണ്ട് അതിൽ ഹിന്ദുവും മുസ്ലിമും ഉണ്ട്
വധിച്ചവരിൽ പ്രധാനി ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ്‌ ആണ് അതുപോലെ ഹാജിയുടെ നീക്കങ്ങൾ അറിയാൻ നിയമിച്ച ചാരനായ ഹൈദ്രോസ്കുട്ടിയേയും വധിച്ചിട്ടുണ്ട് കൂടാതെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ മൂടുതാങ്ങികളായ മലബാറിലെ പലരെയും അദ്ദേഹം ജനകീയ വിചാരണക്ക് ഇരയാക്കിയിട്ടുണ്ട്.

കൊല്ലുന്നതിനു മുൻപ് ബ്രിട്ടീഷുകാർ ചോദിച്ചു ഹാജിയോട് അവസാനത്തെ ആഗ്രഹം എന്തെന്ന് ധീരനായ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി പറഞ്ഞു ഞങ്ങൾ മാപ്പിളമാർ ജീവിതം മാത്രമല്ല മരണവും അന്തസോടെ വേണമെന്നാഗ്രഹിക്കുന്നവരാണ് നിങ്ങൾ ഇങ്കിലിഷുകാർ കണ്ണും കാതും കെട്ടി പിന്നിൽ നിന്നും വെടിവച്ചു കൊല്ലുന്നതാണ് പതിവെന്ന് കേട്ടിട്ടുണ്ട്
അങ്ങനെ അപമാനകരമായ രീതിയിൽ മരിക്കാൻ എനിക്കാഗ്രമില്ല കണ്ണുകെട്ടാതെ മുന്നിൽ നിന്നും നെഞ്ചിലേക്ക് വെടിവയ്ക്കണം  മലബാർ വിപ്ലവത്തിന്റെ വീരേതിഹാസം വാരിയം കുന്നത്ത് കുഞ്ഞമഹമ്മദ് ഹാജിയുടെ വാക്കുകളാണിത്
ഒടുവിൽ അദ്ദേഹത്തെ വെടിവച്ചുകൊല്ലാൻ സൈന്യം തീരുമാനിക്കുമ്പോൾ പിറന്ന നാടിനുവേണ്ടി രക്തസാക്ഷയാകാൻ കഴിഞ്ഞതിലുള്ള സന്തോഷമാണ് അദ്ദേഹം പ്രകടിപ്പിച്ചത്

Related posts

Leave a Comment