തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ആരൊക്കെ മന്ത്രിയാകും എന്ന ചർച്ചകളിൽ അവസാനം ഉയർന്നുകേട്ട പേരുകളിൽ ഒന്നായിരുന്നു മുഹമ്മദ് റിയാസിന്റേത്. സിപിഎമ്മിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നപ്പോൾ പന്ത്രണ്ട് പേരിൽ ഒരാളായി മുഹമ്മദ് റിയാസും മന്ത്രിസഭയിലേക്ക്. പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരിക്കും മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയുടെ മരുമകൻ ആയതുകൊണ്ട് ആണോ മുഹമ്മദ് റിയാസ് മന്ത്രി ആയതു?. റിയാലിന്റെ രാഷ്ട്രീയ പാരമ്പര്യം എന്തെല്ലാമെന്ന് നോക്കാം.
യുവജനങ്ങൾക്ക് രാജ്യമാകെ നേതൃത്വം നൽകുന്ന ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് നിയമസഭയിലേക്കുള്ള കന്നി മത്സരത്തിൽ ബേപ്പൂരിൽ നിന്നാണ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്. സെൻ ജോസഫ് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് SFI യിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചത് ഫാറൂഖ് കോളേജിൽ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ആയിരുന്നു. 1997ലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഫാറൂഖ് കോളജിലെ എം എസ് എഫിന്റെ കുത്തക തകർക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 1998 കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ ഉള്ള സമരങ്ങളുടെ മുന്നണിപ്പോരാളിയായി നിരവധി തവണ ജയിൽവാസം അനുഭവിച്ചു പോലീസിൻറെ ക്രൂരമർദനത്തിന് ഇരയായി. കേന്ദ്രത്തിന് ജനദ്രോഹ നയങ്ങൾക്കെതിരെ വർഗീയ രാഷ്ട്രീയത്തിനെതിരെ നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭകരുടെ നേതൃനിരയിലുണ്ടായിരുന്നു മുഹമ്മദ് റിയാസ്. പൌരസ്ത്യ നിയമത്തിനെതിരായ സമരത്തിൽ ഡൽഹിയിലും മുംബൈയിലും അറസ്റ്റിലായി. ഹരിയാനയിൽ സംഘപരിവാർ ക്രിമിനലുകൾ കൊലപ്പെടുത്തിയ ജുനൈദിന് കുടുംബത്തിന് കേരള സർക്കാരിൻറെ സഹായം ലഭ്യമാക്കാൻ മുൻകൈ എടുത്തതും റിയാസാണ്. തമിഴ്നാട്ടിൽ ജാതി വേറിയന്മാർ വധിച്ച അശോകന് നീതി ലഭ്യമാക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നൽകി. തൂത്തുകൂടി വേദന്താ പ്ലാന്റ് വിരുദ്ധ സമരക്കാരെ പൊലീസ് വെടിവച്ചുകൊന്നതിനെതിരായ സമരത്തിന്റെയും മുന്നണിയിൽ ഉണ്ടായിരുന്നു. തൊഴിലാളികളെ സംഘടിപ്പിച്ച് CITU മേഖലയിലും സജീവമായിരുന്നു. നിലവിൽ CPI (M) സംസ്ഥാന കമ്മറ്റി അംഗം, SFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻറ്, സെക്രട്ടറി, സംസ്ഥാന ജോയിൻ സെക്രട്ടറി, വൈസ് പ്രസിഡൻറ്, അഖിലേന്ത്യാ ജോയിൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. ഫാറൂഖ് കോളജിൽ നിന്ന് ബികോം ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്ന് നിയമബിരുദവും നേടി. പോലീസ് കമ്മീഷണർ ആയി വിരമിച്ച P. M അബ്ദുൽ ഖാദറിന്റെയും ആയിഷബീവിയുടെയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മകൾ വീണ ഭാര്യ.