ഇത്രയും കാലം സസ്യഭുക്കാണെന്നു കരുതിയ ഒരു ജീവിവർഗം മറ്റു ജീവികളെ കൊന്നു ഭക്ഷണമാക്കുന്ന മാംസഭുക്കാണെന്ന് തിരിച്ചറിഞ്ഞതിന്റെ അമ്പരപ്പിലാണ് ജന്തുശാസ്ത്ര ഗവേഷകർ.ഒരു കൂറ്റൻ ആമ ഒരു പക്ഷിക്കുഞ്ഞിനെ പിന്തുടർന്ന് ആക്രമിച്ചു കൊന്നു ഭക്ഷണമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സേഷ്യലിൽസിൽ നിന്നും പകർത്തിയ ദൃശ്യമാണ് ഇത്. കേംബ്രിഡ്ജ് സര്‍വകലാശാലയാണ് വീഡിയോ പങ്കുവെച്ചത്. ഒടിഞ്ഞുവീണ് കിടക്കുന്ന മരക്കൊമ്പില്‍ ഇരിക്കുകയാണ് പക്ഷിക്കുഞ്ഞ്. ഇതിനെ പിടികൂടാന്‍ ആമ മന്ദഗതിയില്‍ നീങ്ങുന്നത് വീഡിയോയില്‍ വ്യക്തമാണ്. പറക്കാന്‍ കഴിയാത്തതിനാല്‍ പക്ഷിക്കുഞ്ഞിന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. പക്ഷിക്കുഞ്ഞിനെ വായിലാക്കാന്‍ ആമ ശ്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനിടെ പക്ഷിക്കുഞ്ഞ് മരക്കൊമ്പില്‍ നിന്ന് താഴേക്ക് വീഴുന്നതും കാണാം. സീഷെല്‍സിലെ കൂറ്റന്‍ ആമ പക്ഷിയെ വേട്ടയാടി പിടിക്കുന്നത് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് കറന്റ് ബയോളജി എന്ന ജേര്‍ണലിലെ ഗവേഷണ പ്രബന്ധത്തില്‍ വ്യക്തമാക്കുന്നു