ആമിയെപ്പോലെ ഒരു മകളെ സമ്മാനിച്ചതിന് നന്ദി; വിവാഹവാര്‍ഷിക ദിനത്തില്‍ അനൂപ് മേനോന്‍

നടന്‍ അനൂപ് മേനോന്‍റെയും ഷേമയുടെയും എട്ടാം വിവാഹവാര്‍ഷികമാണ് ഇന്ന്. ഭാര്യയ്ക്ക് പ്രണായര്‍ദ്രമായ കുറിപ്പിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് അനൂപ് മേനോന്‍.

ഭ്രാന്തുകളെല്ലാം സഹിച്ചതിനും സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിനും എല്ലാറ്റിനും നന്ദി ഉണ്ടെന്നും നടന്‍ കുറിച്ചു.

”ഊഷ്മളമായ വിവാഹവാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. എന്‍റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി.

ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്‍റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്‍റെ സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി.

https://www.facebook.com/photo.php?fbid=713562786798943&set=a.206578300830730&type=3

ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങള്‍ക്ക്, ഒരുപാടൊരുപാട് സ്നേഹം.”

ഏറെ നാളത്തെ അടുപ്പത്തിനൊടുവില്‍ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ലളിതമായി നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.

https://www.facebook.com/photo.php?fbid=714997223322166&set=a.206578297497397&type=3

Related posts

Leave a Comment