ബെംഗളൂരു: ഗെയിമിംഗിനായുള്ള എക്സ് ബോക്സ് കണ്‍ട്രോളർ ഓഡർ ചെയ്ത ദമ്പതികള്‍ക്ക് കിട്ടിയത് മൂർഖൻ പാമ്പിനെ.
ബെംഗളൂരുവിലെ സർജപൂർ റോഡില്‍ താമസിക്കുന്ന ദമ്ബതികളാണ് ഓർഡർ ചെയ്ത പാഴ്സല്‍ വന്നപ്പോള്‍ ഞെട്ടിയത്.
പെട്ടി തുറന്നപ്പോഴാണ് വിഷപ്പാമ്പിനെ കണ്ടത്. പരാതി നല്‍കിയെങ്കിലും ആമസോണ്‍ നടപടിയെടുത്തില്ല.
പരിശോധിക്കാമെന്ന ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ലഭിച്ചതെന്ന് ദമ്പതികള്‍ പറഞ്ഞു.
ബോക്സിനെ ചുറ്റി ഒട്ടിച്ച ടേപ്പിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു പാമ്ബെന്ന് സോഫ്റ്റ്‍വെയർ എഞ്ചിനീയർമാരായ ദമ്പതികള്‍ പറഞ്ഞു.
അതുകൊണ്ടാണ് വീട്ടിലുള്ളവർ കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. പാമ്പിനെ വിദഗ്ധ സഹായത്തോടെ അവിടെ നിന്നും മാറ്റി.
ശേഷം പാഴ്സല്‍ ഡെലിവറി ചെയ്ത ആള്‍ക്ക് തന്നെ ബോക്സ് കൈമാറി. സംഭവത്തിൻറെ വീഡിയോ മ്പിതികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
ആമസോണിൻറെ കസ്റ്റമർ സപ്പോർട്ടില്‍ വിളിച്ചെങ്കിലും രണ്ട് മണിക്കൂറോളം ഒരു സഹായവും ലഭിച്ചില്ലെന്ന് പരാതിയുണ്ട്.
റീഫണ്ട് ലഭിച്ചു. പക്ഷേ ഉഗ്രവിഷമുള്ള പാമ്ബിനെ അയച്ച് ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടാക്കിയതിന് ആമസോണ്‍ മറുപടി പറയണമെന്ന് ദമ്ബതികള്‍ ആവശ്യപ്പെട്ടു.
സുരക്ഷയില്‍ ഇത്രയും ഗുരുതരമായ വീഴ്ച സംഭവിച്ചതിൻറെ ഉത്തരവാദിത്വം ആമസോണിനുണ്ടെന്നും അവർ പറഞ്ഞു.
നിങ്ങള്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്നും പരിശോധിക്കുമെന്നുമുള്ള ഓട്ടോമേറ്റഡ് മറുപടി മാത്രമാണ് ഇതുവരെ ആമസോണില്‍ നിന്ന് ലഭിച്ചത്.
വിശദാംശങ്ങള്‍ നല്‍കാൻ ആവശ്യപ്പെട്ടു. തിരിച്ചു ബന്ധപ്പെടുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ദമ്ബതികള്‍ പറഞ്ഞു.