തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടിലെ അപകടത്തില്‍ പ്രതിഷേധിച്ച് ബി ജെ പി നടത്തിയ മാർച്ചില്‍ സംഘർഷം.
തിരുവനന്തപുരം കോര്‍പ്പറേഷന്‍റെ അനാസ്ഥ ആരോപിച്ച് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് മാർച്ച് തടയുകയുണ്ടായി. പ്രവർത്തജർ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയുണ്ടായി.
തുടർന്ന് പൊലീസിന് പലതവണ ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു. എന്നിട്ടും ഇവർ പിരിഞ്ഞു പോകാൻ
തയ്യാറാകാതെ വരികയും തുടർന്ന് ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളും ആവുകയുമായിരുന്നു.
നിലവില്‍ പ്രവർത്തകർ ബാരിക്കേഡിന് മുന്നില്‍ കൂടിനിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയാണ്.