ആലപ്പുഴ: ആന്‍ജിയോഗ്രാം ചികിത്സക്കിടെ യന്ത്രഭാഗം ഹൃദയ വാല്‍വില്‍ മുറിഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു(55) ആണ് മരിച്ചത്. ആലപ്പുഴ എസ്.പിക്ക് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നുണ്ട്.
തലകറക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് വീട്ടമ്മ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയതായിരുന്നു. ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടോ എന്നറിയാനാണ് ആന്‍ജിയോഗ്രാം ചെയ്തത്. ഇതിനിടെ യന്ത്രഭാഗം ഒടിഞ്ഞു കയറി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം നീക്കം ചെയ്തുവെങ്കിലും ചൊവ്വാഴ്ചയോടെ മരിക്കുകയായിരുന്നു. എന്നാല്‍, യന്ത്രഭാഗം ഒടിയുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.