ആന്ധ്രാപ്രദേശില്‍ ദുരൂഹ രോഗം; 292 ഓളം പേര്‍ക്ക് രോഗബാധ, 45കാരന്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ എലൂരു നഗരത്തില്‍ ദുരൂഹ രോഗം ബാധിച്ച്‌ 292 ഓളം പേര്‍ ചികിത്സയില്‍. രോ​ഗബാധിതനായ ഒരാള്‍ ഇന്നലെ വൈകുന്നേരം മരിച്ചു.

ഓക്കാനം, അപസ്മാരം എന്നിവയുടെ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 കാരനാണ് മരിച്ചത്.

ചികിത്സയ്ക്കു ശേഷം 140 ഓളം പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മികച്ച ചികിത്സയ്ക്കായി ഏഴ് പേരെ ഞായറാഴ്ച വിജയവാഡയിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ഫിറ്റ്സ്, ഓക്കാനം എന്നിവയുടെ ലക്ഷണങ്ങളാല്‍ ആളുകള്‍ പെട്ടെന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. രോഗ കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യന്‍, ഹൈദരാബാദില്‍ നിന്നുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്നോളജി എന്നിവയിലെ ശാസ്ത്രജ്ഞര്‍ തിങ്കളാഴ്ച എലൂരുവില്‍ എത്തും.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറി നിലം സാവ്‌നിയുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.

Related posts

Leave a Comment