ചെന്നൈ : ആനയെ ടയറില്‍ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ പരിശോധനയില്‍ 55 റിസോര്‍ട്ടുകള്‍ പൂട്ടി.അതെ സമയം ഇന്നും പരിശോധന തുടരും. ലൈസന്‍സ് ഇല്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ചവയാണ് പൂട്ടിയത്. ആനയെ കൊന്ന റിസോര്‍ട്ടിന് ലൈസന്‍സ് ഇല്ലായിരുന്നെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റിസോര്‍ട്ടുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ചത് .