ആധാറില്‍ കൂടുതല്‍ ‘പണി’യുമായി കേന്ദ്രം; രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുതുക്കണം

ആധാര്‍ പുതുക്കാന്‍ കേന്ദ്രനിര്‍ദ്ദേശം. രജിസ്റ്റര്‍ ചെയ്ത് പത്തു വര്‍ഷം പൂര്‍ത്തിയായാല്‍ വിവരങ്ങള്‍ പുതുക്കണം.

കൂടുതല്‍ രേഖകള്‍ നല്‍കണമെന്നും കേന്ദ്രത്തിന്‍റെ മാര്‍ഗ നിര്‍ദേശം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.

വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.

ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം, പലയിടത്തും ആധാര്‍ നിര്‍ബന്ധമാണ് ഇപ്പോള്‍.

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, തിരിച്ചറിയല്‍/സര്‍ട്ടിഫിക്കേഷനിലെ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ അവരുടെ ആധാര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ആധാര്‍ എന്‍റോള്‍മെന്റ് ആന്‍ഡ് അപ്ഡേറ്റ് 10th അമന്‍ഡ്മെന്റ് എന്നാണ് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശത്തെ വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷം കൂടുമ്പോൾ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിനല്‍കണം.

തിരിച്ചറിയല്‍, മേല്‍വിലാസ രേഖകള്‍, ഫോണ്‍നമ്ബര്‍ എന്നിവയാണ് നല്‍കേണ്ടത്. വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും ആ സമയത്തെ രേഖകള്‍ നല്‍കാമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കി നല്‍കാം. പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വ്യക്തികളുടെ തിരിച്ചറിയല്‍ മാര്‍ഗമായി ആധാര്‍ മാറിയിട്ടുണ്ട്. ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

സര്‍ക്കാര്‍ ആനുകുല്യങ്ങള്‍ ലഭിക്കുന്നതിന്, വിവിധ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി തുടങ്ങി എല്ലാ മേഖലകളിലും ആധാര്‍ ഇപ്പോള്‍ നിര്‍ബന്ധമാണ്.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം രംഗത്ത് വന്നിരിക്കുന്നത്.

Related posts

Leave a Comment