ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്; സംവിധായകനാകുന്ന ആദ്യ സിനിമ കാണാന്‍ കുടുംബ സമേതമെത്തി ദിലീപിന്റെ സഹോദരന്‍ അനൂപ്

സംവിധായകനാകുന്ന ആദ്യ സിനിമ തട്ടാശ്ശേരികൂട്ടം കാണാന്‍ കുടുംബ സമേതമെത്തി ദിലീപിന്റെ സഹോദരന്‍ അനൂപ്.

ഭാര്യ ലക്ഷ്മിപ്രിയയ്ക്കും മക്കള്‍ക്കുമൊപ്പമായിരുന്നു അനൂപ് തിയറ്ററിലെത്തിയത്.

സഹോദരന്റെ സിനിമ കാണാന്‍ പ്രേക്ഷകനായി ദിലീപും തിയറ്ററില്‍ സന്നിഹിതനായിരുന്നു.

”നൂറ് ശതമാനം എന്റര്‍ടെയ്നറാണ് സിനിമയെന്നും അനൂപ് തന്റെ ആദ്യസംവിധാന സംരംഭം മികച്ചതാക്കി. എന്റെ തന്നെ കുഞ്ഞിക്കൂനന്‍, സിഐഡി മൂസ, ട്വന്റി ട്വന്റി പോലുള്ള സിനിമകളുടെ ട്രെയിലര്‍ കട്ട് ചെയ്തിരുന്നത് അനൂപ് ആണ്.

എന്തായാലും ആദ്യ സിനിമ തരക്കേടില്ലാതെ ഒരുക്കിയിട്ടുണ്ട്.”-സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പ്രതികരിച്ചു.

Related posts

Leave a Comment