വില്ലനും കോമേഡിയനുമായ നടന്‍ ബാബുരാജിന്റെ കുടുംബ വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്ക് സുപരിചിതതമാണ്. എന്നാല്‍ നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് കൂടുതല്‍ കഥകളൊന്നും പുറത്ത് വന്നിട്ടില്ല.
ഇപ്പോഴിതാ ബാബുരാജിന്റെ മകന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ബാബുരാജിനെയും ഭാര്യ വാണി വിശ്വനാഥിനെയും എല്ലാവര്‍ക്കും അറിയാമെങ്കിലും ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുള്ള ആളാണ് നടന്‍ ബാബുരാജ്.
ഈ ബന്ധത്തിലെ മകന്‍ അബയിയുടെ വിവാഹനിശ്ചയം നടന്നിരിക്കുകയാണ്. വിവാഹ വീഡിയോ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ആരാധകരും അറിയുന്നത്.
ഐശ്വര്യ റായിയും അനുഷ്‌കയും മുതല്‍ കൂടെ അഭിനയിച്ച നടിമാരുടെ ഗുണങ്ങള്‍; സാമന്തയെ നാണിപ്പിച്ച വിക്രത്തിന്റെ മറുപടി
ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് ബാബുരാജ് ആദ്യം വിവാഹം കഴിക്കുന്നത്
നടന്‍ ബാബുരാജ് രണ്ട് തവണ വിവാഹിതനാണെന്ന് അറിയാമെങ്കിലും ആദ്യ വിവാഹത്തെ കുറിച്ച് നടനെവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഈ ബന്ധത്തിലുള്ള മക്കളെ കുറിച്ചും താരം പറഞ്ഞില്ല. എന്നാല്‍ ഗ്ലാഡിസ് എന്ന സ്ത്രീയെയാണ് നടന്‍ ആദ്യം വിവാഹം കഴിക്കുന്നത്.
ഇതില്‍ അഭയ്, അക്ഷയ് എന്നിങ്ങനെ രണ്ട് ആണ്‍മക്കളും ജനിച്ചു. മൂത്തമകന്‍ അഭയിയുടെ വിവാഹനിശ്ചയമാണ് ഇന്ന്നടന്നത്. വിവാഹത്തിന്റെ ചടങ്ങുകളിലേക്ക് യാതൊരു മടിയുമില്ലാതെ ബാബുരാജും എത്തിയിരിക്കുകയാണ്.
ഭാര്യയുടെ അടുത്ത് തന്നെ നിന്നാണ് പിതാവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ താരം പൂര്‍ത്തിയാക്കിയത്