ആദ്യഭര്‍ത്താവിനെ സ്വപ്‌ന ‘ഡെപ്യൂട്ടി കളക്‌ടറാക്കി’, വിവാഹം കഴിഞ്ഞ് രണ്ടുതവണ മാത്രം തങ്ങള്‍ കണ്ട പരിഷ്‌കാരി പെണ്ണിനെ നാട്ടുകാര്‍ ഓര്‍ക്കുന്നതിങ്ങ

കൊല്ലം: ‘പരിഷ്‌കാരിപ്പെണ്ണിനെയാണ് ജയശങ്കര്‍ കെട്ടിയതെന്ന് പറയുന്നത് കേട്ടു, ഇവിടങ്ങിനെ വരാറില്ല. രണ്ടുതവണ വന്നിരുന്നു. അന്ന് ഇത്തിരി അകലെ നിന്നാണ് കണ്ടത്’ കൊല്ലം ചന്ദനത്തോപ്പിനടുത്ത് താമസിക്കുന്ന വ്യാപാരിയുടെ വാക്കുകള്‍. വ്യാപാരി പറയുന്ന ഈ പരിഷ്‌കാരി പെണ്ണ് ആരെന്നറിയാമോ? നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത സ്വപ്ന സുരേഷ്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട സ്വപ്നയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ ചാനലുകളില്‍ കണ്ടപ്പോഴാണ് വ്യാപാരിയടക്കമുള്ള അയല്‍ക്കാര്‍ കഥാനായിക തങ്ങളുടെ പ്രദേശവാസിയും അയല്‍ക്കാരനുമൊക്കെയായ ആളിന്റെ മരുമകളാണെന്ന് ശ്രദ്ധിച്ചത്. ഇദ്ദേഹത്തിന്റെ മൂത്ത മകന്റെ വിവാഹത്തിന് നാട്ടുകാരെ ആരെയും ക്ഷണിച്ചിരുന്നില്ല. ഗുരുവായൂര്‍ വച്ചായിരുന്നു വിവാഹം. വീട്ടില്‍ നിന്നും ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. നാട്ടുകാര്‍ പലരും ഓര്‍ത്തെടുക്കുന്നു.

‘ഡെപ്യൂട്ടി കളക്ടര്‍’

വിവാഹ ശേഷം രണ്ടുതവണ മാത്രമാണ് സ്വപ്ന ജയശങ്കറിന്റെ വീട്ടില്‍ വന്നിട്ടുള്ളത്. ആഡംബര കാറിലെത്തി തീര്‍ത്തും ഹൈടെക് രീതിയിലായിരുന്നു സ്വപ്ന പെരുമാറിയിരുന്നതെന്ന് അയല്‍ക്കാര്‍ ഓര്‍ക്കുന്നു. ജയശങ്കറിന്റെ അനുജന് സ്വപ്നയാണ് ജോലി തരപ്പെടുത്തി നല്‍കിയതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍, ഇതിനെക്കുറിച്ച്‌ കേട്ടറിവ് മാത്രമേ തങ്ങള്‍ക്കുന്നുവെന്നും അതേക്കുറിച്ചൊന്നും കൂടുതല്‍ അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

പക്ഷേ, ജയശങ്കര്‍ ഡെപ്യൂട്ടി കളക്ടറാണെന്ന് പലരോടും പറയാറുണ്ട്. സ്വപ്ന ഉന്നതര്‍ക്ക് ജയശങ്കറിനെ പരിചയപ്പെടുത്തിയിരുന്നതും ഡെപ്യൂട്ടി കളക്ടര്‍ എന്ന നിലയിലാണത്രേ. എന്നാല്‍ അതൊന്നും നാട്ടിലാരും വിശ്വസിച്ചിരുന്നില്ല. നാട്ടില്‍ അധികം ബന്ധങ്ങളില്ലാത്ത ജയശങ്കര്‍ വരുന്നതും പോകുന്നതും ആരും ശ്രദ്ധിക്കാറുമുണ്ടായിരുന്നില്ല. എന്നാല്‍, സ്വര്‍ണക്കടത്തില്‍ സ്വപ്നയുടെ പങ്ക് വെളിച്ചത്തു വന്നതോടെ നാട്ടുകാരുടെ കണ്ണേറെപ്പോഴും ഇവരുടെ വീട്ടിലേക്കാണ്.

ഓരോ ദിനങ്ങളിലും സ്വപ്നയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്തുവരുമ്ബോള്‍ അയല്‍ക്കാരുടെ വര്‍ത്തമാനത്തിലും സ്വപ്ന നിറയുകയാണ്. കൊല്ലത്തെ പ്രമുഖ ബ്യൂട്ടി പാര്‍ലര്‍ ഉടമയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ആദ്യം കൊല്ലത്ത് എത്തിയിരുന്നു. തിരുവനന്തപുരത്ത് നിന്നും അര്‍ദ്ധരാത്രി കൊല്ലത്ത് എത്തിയ ആംബുലന്‍സിനെ പറ്റിയും അന്വേഷണമുണ്ടായിരുന്നു. എന്നാല്‍ ജയശങ്കറിന്റെ കൊല്ലത്തെ വീട്ടിലേക്ക് അന്വേഷണ സംഘം ഇതുവരെ എത്തിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

Related posts

Leave a Comment