ആദ്യഫല സൂചനകളില്‍ എല്‍ഡിഎഫിന്‌ ലീഡ്‌ ; 10 ജില്ലകളില്‍ മുന്നില്‍

കൊച്ചി> നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ 2 മണ്ണിക്കൂര്‍ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം . ആകെയുള്ള 140 മണ്ഡലങ്ങളില്‍ 91 സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്. യുഡിഎഫ് 47 സീറ്റിലും എന്‍ഡിഎ 2 സീറ്റിലും മുന്നിലാണ്. കാസര്‍കോട്, വയനാട്, മലപ്പുറം, എറണാകുളം എന്നിവ ഒഴികെ 10 ജില്ലകളിലും എല്‍ഡിഎഫാണ് മുന്നില്‍

വോട്ടെണ്ണല്‍ രാവിലെ എട്ടിന് തുടങ്ങി. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. .25 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സംസ്ഥാനത്ത് വോട്ടെണ്ണുന്നത്. കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം .

Related posts

Leave a Comment