മലയാളികളുടെ പ്രിയ നായിക ഇനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. മൂന്നാറിൽ വച്ച് വെള്ളച്ചാട്ടങ്ങളുടെ പശ്ചാത്തലത്തിൽ എടുത്ത ചിത്രങ്ങളിൽ അതീവ ഗ്ലാമറസ്സായിട്ടാണ് നടി പ്രത്യക്ഷപ്പെടുന്നത്.
‘നിങ്ങളുടെ ആത്മാവിനെ സംതൃപ്തിപ്പെടുത്തൂ, അത് ശ്രദ്ധ അർഹിക്കുന്നു’ എന്നാണ് ഒരു ചിത്രം പങ്കു വച്ച് താരം കുറിച്ചത്.
വെള്ളച്ചാട്ടത്തിൽ നനഞ്ഞ കോസ്റ്റ്യൂമിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഹോട്ട് ആണെന്നാണ് ആരാധകർ പറയുന്നത്.
2005-ൽ സിനിമയിലെത്തിയ ഇനിയ നിരവധി മലയാളം തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. മാമാങ്കം ഉൾപ്പടെയുള്ള ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.
കളേഴ്സ് എന്ന തമിഴ് ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ പ്രോജക്ട്. സിനിമയുടെ ട്രെയിലർ കഴിഞ്ഞ ദിവസം റിലീസ്ചെയ്തിരുന്നു .
തമിഴിലും തെലുങ്കിലും നടിക്ക് തിരക്കേറുകയാണ്. അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ട്.
https://www.instagram.com/p/CFTui9vpCtR/?utm_source=ig_web_button_share_sheet
https://www.instagram.com/p/CFTuNQwJwA6/?utm_source=ig_web_button_share_sheet
ഇതിനിടെ നടി നിർമാണരംഗത്തേയ്ക്കും ചുവടു വച്ചിരുന്നു. അമയ എന്റർടെയ്ൻമെന്റ്സ് എന്നാണ് നിർമാണക്കമ്പനിയുടെ പേര്