ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കി ബന്ധുവായ പെണ്‍കുട്ടിയെ പ്രണയത്തില്‍ വീഴ്ത്തി; വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; 19കാരന്‍ പിടിയില്‍

ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍. ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ ഇടയാടിപ്പറമ്ബില്‍ വിഷ്ണു ആണ് അറസ്റ്റിലായത്. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയാണ് വിഷ്ണു ബന്ധുവായ പെണ്‍കുട്ടിയെ പ്രണയത്തില്‍ വീഴ്ത്തിയത്.

കഴിഞ്ഞ ലോക്ഡൗണ്‍ കാലത്താണ് പെണ്‍കുട്ടി ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരുള്ള തന്റെ ബന്ധുവീട്ടില്‍ എത്തിയത്. ഈ സമയത്താണ് പ്രതിയായ വിഷ്ണു പെണ്‍കുട്ടിയുമായി അടുപ്പത്തിലാകുന്നത്. 19 വയസ്സാണ് പ്രതിയുടെ പ്രായം.

നിരന്തരം പ്രണയ അഭ്യര്‍ഥന നടത്തിയിട്ടും വഴങ്ങാന്‍ പെണ്‍കുട്ടി തയാറായില്ല. തുടര്‍ന്ന് ആത്മഹത്യ ചെയ്യുമെന്ന് വിഷ്ണു പെണ്‍കുട്ടിയോട് പറഞ്ഞു. സൗഹൃദത്തിലായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി നിരന്തരം പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് ചെങ്ങന്നൂര്‍ പൊലീസ് പറഞ്ഞു.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ഇതേത്തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇതറിഞ്ഞ വിഷ്ണുവും കുടുംബവും ബുധനഴ്ച വീട്ടില്‍ നിന്ന് മുങ്ങി.

അന്വേഷണത്തിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരം അനുസരിച്ച്‌ തിരുവന്‍വണ്ടൂരിനടുത്തുള്ള ബന്ധുവീട്ടില്‍ നിന്നും ഇയാളെ അറസ്റ്റു ചെയ്തു. പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു .ചെങ്ങന്നൂര്‍ സി ഐ ജോസ് മാത്യു, എസ് ഐ എസ്.വി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment