ന്യുഡല്‍ഹി: ലിവിംഗ് പാര്‍ട്ണറായ ആണ്‍സുഹൃത്തിന്റെ 11 വയസ്സുള്ള മകനെ കൊലപ്പെടുത്തി ബെഡ് ബോക്‌സില്‍ ഒളിപ്പിച്ച 24 കാരി അറസ്റ്റില്‍.
റണ്‍മഹാള സ്വദേശി പൂജ കുമാരി ആണ് അറസ്റ്റിലായത്. ആണ്‍സുഹൃത്തിന്റെ മകനായ ദിവ്യാന്‍ഷിനെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. ഇന്നലെയാണ് പൂജ കുമാരി അറസ്റ്റിലായത്. കുട്ടിയുടെ പിതാവിന് കൊലപാതകത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കുകയാണ്.
കുട്ടിയുടെ പിതാവ് ജിതേന്ദറും മാതാവും തമ്മിലുള്ള വിവാഹ മോചനത്തിന് തടസ്സമായി നില്‍ക്കുന്നത് കുട്ടിയാണെന്ന് കരുതിയാണ് പൂജ കുമാരി ഈ ക്രൂരകൃത്യത്തിന് തയ്യാറായത്.
വ്യാഴാഴ്ച രാത്രി 8.30 ഓടെ ബിഎല്‍കെ ഹോസ്പിറ്റലില്‍ കുട്ടിയെ മരിച്ചനിലയില്‍ എത്തിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഞെരിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പോലീസിനെ അറിയിച്ചു.
കുടുംബത്തോട് പൂജാ കുമാരിക്ക് വൈരാഗ്യമുള്ളതായി കുട്ടിയുടെ അമ്മ പോലീസിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ പൂജ അന്നേ ദിവസം വീട്ടില്‍ വന്ന് പോകുന്നത് വ്യക്തമായിരുന്നു.
പൂജ വീട്ടിലെത്തുമ്ബോള്‍ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബെഡ് ബോക്‌സില്‍ ഒളിപ്പിച്ച ശേഷം കടന്നുകളഞ്ഞൂ.
പൂജ കുമാരിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനു മുന്‍പ് 300 ഓളം സിസിടിവികള്‍ പോലീസ് പരിശോധിച്ചു.
പൂജയും ജിതേന്ദറും 2019 ഒക്‌ടോബര്‍ 17ന് ആര്യ സമാജത്തിന്റെ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു.
എന്നാല്‍ മൂന്‍ഭാര്യയുമായി വിവാഹ മോചനം നടക്കാത്തതിനാല്‍ ഈ വിവാഹത്തിന് അംഗീകാരം ലഭിച്ചില്ല. വിവാഹ മോചനത്തിന് ശേഷം ഔദ്യോഗികമായി വിവാഹം കഴിക്കാമെന്ന് ഇയാള്‍ പൂജ കുമാരിക്ക് ഉറപ്പ് നല്‍കിയിരുന്നു.
ഇരുവരും ഒരു വാടക വീട്ടില്‍ ഒരുമിച്ച് താമസിക്കുകയുമായിരുന്നു.
വിവാഹ മോചനം വൈകുന്നതില്‍ പൂജ കുമാരി ജിതേന്ദറുമായി ഇടയ്ക്ക് വഴക്കിട്ടിരുന്നു. വാടക വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന ഇയാള്‍ ഭാര്യയ്‌ക്കൊപ്പം താമസിക്കാനും എത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ജിതേന്ദര്‍ പൂജയെ വിട്ടുപോയി. ഇതിനു പിന്നില്‍ മകനാണെന്ന സംശയമാണ് ഈ ക്രൂരകൃത്യം നടത്താന്‍ അവരെ പ്രേരിപ്പിച്ചത്.