ആഡംബരവും ബുദ്ധിയും നിറച്ച് ബെൻസ് ഇ–ക്ലാസ്

തൊണ്ണൂറുകളുടെ പകുതിയിൽ ഇ ക്ലാസിലൂടെയായിരുന്നു ഇന്ത്യൻ വിപണിയിലേക്കുള്ള ജർമൻ ആഡംബര കാർ നിർമാതാക്കളായ മെഴ്സിഡീസ് ബെൻസിന്റെ അരങ്ങേറ്റം. അന്നു തൊട്ടിങ്ങോട്ട് മെഴ്സിഡീസ് ബെൻസ് നമ്മുടെ മനസിൽ ഒരു പ്രത്യേക സ്‌ഥാനമാണുള്ളത്. ലോകോത്തര ആഡംബര വാഹന നിർമാതാക്കൾ പലരുമെത്തിയെന്ക്കിലും ബെൻസിന്റെ തലയെടുപ്പിന് കുറവൊന്നും വന്നിട്ടില്ല.വിപണിയിലെ ആധിപത്യത്തിന് ഇ-ക്ലാസ് നൽകിയ അടിത്തറ ഇന്നും ബെൻസിന് മുതൽക്കൂട്ടാണ്.പുറത്തിറങ്ങിയ നാൾ മുതൽ ഏകദേശം 41000ല്‍ അധികം ഇ ക്ലാസുകളാണ് ഇന്ത്യൻ നിരത്തിലെത്തിയിട്ടുള്ളത്. രാജ്യത്ത് ഏറ്റവുമധികം വിൽപന വിൽപന നടന്ന ലക്ഷ്വറി എക്സിക്യൂട്ടീവ് സെഡാനും ഇതുതന്നെ.

 

ആഡംബരവും സ്റ്റൈൽ ഒരുപോലെ ഒത്തിണങ്ങിയ ബെൻസിന്റെ മോഡലാണ് ഇ ക്ലാസിന്റെ ലോങ് വീൽ ബെയ്സ്. ഇ ക്ലാസിന്റെ ലോങ് വീൽ ബെയ്സ്. ഇ ക്ലാസിന്റെ ലോങ് വീൽബെയ്സ് പതിപ്പുള്ള ഏക റൈറ്റ് ഹാൻഡ് വിപണിയും ഇന്ത്യ തന്നെയാണ്. ബിഎസ് 6 നിലവാരത്തിലുള്ള പെട്രോൾ, ‍ഡീസൽ എൻജിനുകള്‍ മാത്രമല്ല റിയർ ടച്ച് പാഡ്, ബർമസ്റ്ററിന്റെ ഏറ്റവുംമികച്ച സറൗണ്ട് സൗണ്ട് സിസ്റ്റം, വൈഡ് സ്ക്രീന് 12.3 ഇഞ്ച് ഡിജിറ്റൽ കോക്പിറ്റ്, റിയർ വയർലെസ് ചാർജർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.ഇന്ന് ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മിഡ് സൈസ് ലക്ഷ്വറി ലിമോസിനുകളിൽ ഏറ്റവും മികച്ചതിലൊന്നാണ് 2020 മോ‍ഡൽ ഇ ക്ലാസ്. 1995ല്‍ പുറത്തിറങ്ങിയതു മുതല്‍ സെഗ്‌മെന്റിലെ ഏറ്റവുമധികം ജനപ്രീതിയുള്ള വാഹനമാണിത്. നീണ്ട 25 വർഷത്തെ കാലയളവിൽ ഇ ക്ലാസിന് വന്നിട്ടുള്ള കാലികമായ മാറ്റങ്ങൾ വാഹനത്തിന്റെ ജനപ്രീതി ചോരാതെ നോക്കിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ളത് 2016 ലെ നോർത്ത് അമേരിക്കൻ ഓട്ടോഷോയിലൂടെ പ്രദർശിക്കപ്പെട്ട ഇ ക്ലാസാണ്. ഇന്നുവരെ പുറത്തിറങ്ങിയതില്‍ ഏറ്റവും മനോഹരം എന്ന് വിശേഷിപ്പിക്കാനാകുന്ന ഇ ക്ലാസ് രാജ്യാന്തര വിപണിയില്‍ മാത്രമല്ല ഇന്ത്യയിലും ജനപ്രീതി സമ്പാദിച്ചു.

ആഡംബര സൗകര്യങ്ങൾ യാത്രാ സുഖത്തിനായി നിരവധി സൗകര്യങ്ങളാണ് ഇ ക്ലാസിൽ ഒരുക്കിയിരിക്കുന്നത്. അതിനൊന്നാണ് റിക്ലൈൻ ചെയ്യാവുന്ന പിൻ സീറ്റ്. കൂടാതെ പിൻ സീറ്റ് യാത്രക്കാർക്കായി ടച്ച് സ്ക്രീനും വയർ‌ലെസ് ചാർജറും നൽകിയിരിക്കുന്നു. ലോങ് വീൽബെയ്സ് ആയതുകൊണ്ട് സെഗ്‌മെന്റിലെ ഏറ്റവും മികച്ച ലെഗ്റൂമാണ് വാഹനത്തിന്പതിമൂന്ന് ഹൈ പെർഫോമൻസ് സ്പീക്കറുകളുള്ള ബർമസ്റ്ററിന്റെ സറൗണ്ട് സ്പീക്കർ യാത്രക്കാർക്ക് വ്യത്യസ്ത അനുഭവമായിരിക്കും സമ്മാനിക്കുന്നത്.

മെഴ്സീടൈം കാർ അനാലിസിസ്, റിമോട്ട് കൺട്രോൾ കാർ ഫീച്ചറുകൾ, റിയൽ ടൈം ട്രാഫിക് അപ്ഡേറ്റുകൾ തുടങ്ങിയ മീ കണക്റ്റിലെ ഫീച്ചറുകൾ ഇ ക്ലാസിനെ ബുദ്ധിയുള്ള കാറാക്കി മാറ്റുന്നു. കൂടാതെ സോഫ്റ്റ്‌വയർ അപ്ഡേഷൻ അടക്കമുള്ള കാര്യങ്ങള്‍ ഓവർ ദ എയറായി കാർ തനിയെ ചെയ്യുകയും ചെയ്യും.

ജിയോ ഫെൻസിങ് ഫീച്ചറിലൂടെ കാർ സഞ്ചാര പാതയ്ക്ക് പരിധി വയ്ക്കാനും അതിനപ്പുറം വാഹനം പോയാൽ അറിയിപ്പുകള്‍ ലഭിക്കുകയും ചെയ്യുന്നു. ‌നിങ്ങളുടെ വാഹനത്തിൽ നിന്ന് ഏറെ ആകലെയാണെങ്കിലും സ്ഥാനം പരിഗണിക്കാതെ തന്നെ മെഴ്‌സിഡസ് കാർ എല്ലായ്‌പ്പോഴും നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കും എന്നതാണ് അതിനർത്ഥം. കുട്ടികളുടേയുംനിങ്ങളുടെ പ്രിയപ്പെട്ടവരുടേയുംം യാത്ര സുരക്ഷിതമാക്കുന്നു.

ആപ്പിലൂടെ എവിടെ നിന്നും വേണമെങ്കിലും വിൻഡോകളും സൺറൂഫും തുറക്കാനും അടയ്ക്കാനും സാധിക്കും. കൂടാതെ വെഹിക്കിൾ ഫൈൻഡർ ഫീച്ചർ പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തെ എളുപ്പം കണ്ടെത്താൻ സാധിക്കും. വെഹിക്കിങ് ഫൈൻഡർ ഉപയോഗിച്ചാൽ കാറിന്റെ ഹോൺ പ്രവർത്തിക്കുകയും ലൈറ്റുകൾ മിന്നുകയും ചെയ്യുന്നു.മാളുകൾ പോലുള്ള വലിയ പാർക്കിങ് സ്‌ഥലങ്ങളിൽ വാഹനം എളുപ്പം കണ്ടെത്തുന്നതിൽ ഈ സാങ്കേതിക വിദ്യ സഹായിക്കുന്നു.

Related posts

Leave a Comment