പോത്തന്‍കോട്: ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിനിടെ പരിക്കേറ്റ ഗുണ്ടാ തലവന്‍ മെന്റല്‍ ദീപു മരിച്ചു. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കേളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
സംഘം ചേര്‍ന്നുള്ള മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കല്ലും കുപ്പിയും കൊണ്ടുള്ള അടിയില്‍ മെന്റല്‍ ദീപുവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസ്തുവില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ബുധനാഴ്ച രാത്രി 11.30ഓടെ ചന്തവിളയിലെ കടത്തിണ്ണയിലിരുന്നു മദ്യപിക്കുന്നതിനിടെയാണ് ദീപുവിന് തലയ്ക്കടിയേറ്റത്. മുറിവില്‍ നിന്നുള്ള ചോര റോഡിലാകെ പടര്‍ന്നിരുന്നു. അയിരൂപ്പാറ സ്വദേശിയായ കുട്ടനാണ് ദീപുവിനെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. അഞ്ചംഗ സംഘമാണ് സംഭവത്തില്‍ ഉള്‍പ്പെട്ടതെന്ന് പോത്തന്‍കോട് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റ മെന്റല്‍ ദീപുവും പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ്. കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് മെന്റല്‍ ദീപു.