കൊച്ചി: പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ രോഗിയെ എത്തിക്കുന്നതില്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിക്ക് സസ്പെന്ഷന്.
പണത്തിനു വേണ്ടി രോഗിയുടെ ബന്ധുക്കളുമായി തര്‍ക്കമുണ്ടായതോടെയാണ് ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയത് എന്നാണ് ആരോപണം.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. ഡ്രൈവര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
വടക്കന്‍ പറവൂര്‍ സ്വദേശി അസ്മയാണ് മരിച്ചത്. പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ അസ്മയുടെ ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. ആംബുലന്‍സ് ഫീസ് സംഘടിപ്പിച്ച് നല്കി അരമണികൂറോളം വൈകിയാണ് സര്‍വീസ് നടത്തിയത് എന്നാണ് ബന്ധുക്കളുടെ പരാതി.
കടുത്ത പനി ബാധിച്ച് ഇന്നലെ രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കെഎല്‍ 01 ബിഎ 5584 നമ്ബര്‍ ആംബുലന്‍സ് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്തിരുന്നു. ഈ ആംബുലന്‍സില്‍ രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവര്‍ കൈയ്യില്‍ എത്ര പണമുണ്ടെന്ന് ചോദിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി.
700 രൂപയാണ് ഉണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവര്‍ ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് നിലപാടെടുക്കുകയായിരുന്നു. പണം ബൈക്കില്‍ എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര്‍ തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതല്‍ അവശയായി.
പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലന്‍സ് പുറപ്പെട്ടത്. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
അതേസമയം, ആരോപണം ഡ്രൈവര്‍ ആന്റണി നിഷേധിച്ചു. പണം മുന്‍കൂറായി നല്‍കിയാലെ ആംബുലന്‍സ് എടുക്കൂ എന്ന് താന്‍ നിര്‍ബന്ധം പിടിച്ചിട്ടില്ലെന്ന് ആന്റണി പറഞ്ഞു.
മരിച്ച അസ്മയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരം കാത്ത് നിന്നത് കൊണ്ടാണ് ആംബുലന്‍സ് എടുക്കാന്‍ വൈകിയതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു. പനം ഇൗടാക്കി സര്‍വീസ് നടത്തുന്ന ആംബുലന്‍സാണിത്.
108 ആഗബുലന്സില് മാ്രതമാണ് േസവനം സൗജന്യം. ഡ്രൈവര്‍ക്ക് ശന്പളം നല്‍കുന്നത് ആശുപ്രതി മാേനജ്െമന്റാണ്.