കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് എത്തിക്കും എന്ന് അഭ്യൂഹമുണ്ടായിരുന്ന പോളിഷ് ടീമായ ഗോര്‍നിക് സാബ്രെസെയ്ക്ക് വേണ്ടി കളിക്കുന്ന ഇഗൊര്‍ ആംഗുളോ ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ല. കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് യാതൊരു ഓഫറും നല്‍കിയിട്ടില്ല എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആയ മാര്‍കസ് മെഗുല പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ വികൂനയും ആംഗുളൊയും തമ്മിലുള്ള വ്യക്തിപരമായ ബന്ധമാകാം ഈ അഭ്യൂഹത്തിന് കാരണം എന്നും അദ്ദേഹം വിലയിരുത്തുന്നു.
കേരള ബ്ലാസ്റ്റേഴ്സ് അല്ല മറിച്ച് താരത്തിന് ഓഫര്‍ നല്‍കിയിരിക്കുന്നത് ബെംഗളൂരു എഫ് സിയും എഫ് സി ഗോവയുമാണ്. ഇരു ക്ലബുകളുമായി താരത്തിന്റെ ഏജന്റ് ചര്‍ച്ചയിലാണ്. എന്നാല്‍ ഉയര്‍ന്ന വേതനം ആവശ്യപ്പെടുന്നത് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണ്. 36കാരനായ ആംഗുളോ അവസാന നാലു വര്‍ഷമായി ഗോര്‍നികിനായാണ് കളിക്കുന്നത്. ഈ സീസണോടെ ക്ലബ് വിടും എന്ന് താരം അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും താരത്തിന് ഓഫറുണ്ട് എന്ന് പോളിഷ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.